ശ്രീനഗർ: ജമ്മു-കശ്മീരിൽ രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലിൽ ഏഴ് ഭീകരവാദികളെ സുരക്ഷ സേന കൊലപ്പെടുത്തി. ഭീകര സംഘടനയായ അൻസർ ഗസ്വതുൽ ഹിന്ദ് തലവൻ ഇംതിയാസ് അഹമ്മദ് ഷായും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ഷോപ്പിയാനിൽ അഞ്ചു പേരും പുൽവാമയിലെ ട്രാൽ ഏരിയയിലെ നൗബഗിൽ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ നാല് സുരക്ഷ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി കശ്മീർ മേഖല പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ടാണ് ഷോപ്പിയാനിൽ ഏറ്റുമുട്ടലുണ്ടായത്. പള്ളിക്കകത്തുള്ള ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതോടെ സുരക്ഷ സേന വെടിയുതിർക്കുകയായിരുന്നു. ട്രാൽ ഏരിയയിൽ വെള്ളിയാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
അതിനിടെ, അനന്ത്നാഗിൽ പ്രദേശവാസിയായ സൈനികൻ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു. അവധിക്ക് നാട്ടിലെത്തിയ കരസേന ഹവിൽദാർ സലീമിനാണ് ബിജ്ബെഹാരയിലെ ഗോരിവാനിൽ വീടിനു മുന്നിൽ വെച്ച് വെടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.