നാഗ്പുർ: വിമാനയാത്രക്കിടെ ഏഴുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ലഖ്നോ -മുംബൈ ഗോഎയർ വിമാനത്തിലാണ് സംഭവം.
കുട്ടിക്ക് ദേഹാസ്യസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നാഗ്പുർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ 7.25ന് വിമാനം അടിയന്തരമായി ഇറക്കിയിരുന്നു. തുടർന്ന് സർക്കാർ മെഡിക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉത്തർപ്രദേശ് സ്വദേശിയായ ആയുഷി പൻവാസി പ്രജാപതിയാണ് മരിച്ചത്. കുട്ടിയും പിതാവും കൂടി വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് പോകുകയായിരുന്നു.
കുട്ടിയുടെ ആന്തരാവയങ്ങൾ വിദഗ്ധ പരിശോധനക്കായി അയച്ചു. കുട്ടിക്ക് വിരൾച്ച രോഗമുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. വിമാനയാത്രക്ക് മുമ്പ് രോഗവിവരം പിതാവ് വെളിപ്പെടുത്തിയിരുന്നില്ല. ഹീമോഗ്ലോബിന്‍റെ അളവ് എട്ടുമുതൽ പത്തുഗ്രാം വരെ കുറവാണെങ്കിൽ വിമാനയാത്ര അനുവദനീയമല്ല. എന്നാൽ കുട്ടിക്ക് 2.5 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചികിത്സക്കായി മുംബൈയിലെ ആശുപത്രിക്ക് പോകാനായാണ് ഇരുവരും വിമാനയാത്ര തെരഞ്ഞെടുത്തതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.