ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഏഴുവർഷം കൊണ്ട് ഇന്ത്യയെ 70 വർഷം മോദി പിന്നിലെത്തിച്ചെന്ന് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. 2014 മുതലുള്ള കണക്കുകൾ ചൂണ്ടിക്കാണിച്ച് മോദിയുടേത് ദുരന്തങ്ങളാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
'' മോദി നയിച്ച ഭരണകൂടം ഏഴുവർഷം കൊണ്ട് നൂറുകണക്കിന് ദുരന്തങ്ങളുണ്ടാക്കി. നോട്ട് നിരോധനം, ജി.എസ്.ടി, കോവിഡ് 19 ഭരണകൂട വീഴ്ച, കർഷക വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നയങ്ങൾ, തൊഴിലില്ലായ്മ, പൊതുസ്ഥാപനങ്ങളുടെ സ്വകാര്യവൽക്കണം, പണപ്പെരുപ്പം അടക്കമുള്ളവ ഏഴുവർഷം കൊണ്ടുള്ള ദുരന്തങ്ങളിൽ ചെറുതാണ്'' -സിദ്ധരാമയ്യ പറഞ്ഞു.
''70 വർഷം കൊണ്ട് നമ്മൾ ചോരയും വിയർപ്പും കൊണ്ട് പടുത്തുയർത്തിയത് മോദി സർക്കാർ വിറ്റഴിച്ചു. നുണകളുടെ ഫാക്ടറി മാത്രമാണ് രാജ്യത്ത് ഇപ്പോൾ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നത്. സാധാരണ ജനങ്ങൾ അടിസ്ഥാന ആവശ്യങ്ങൾക്ക് ഓടിക്കൊണ്ടിരിക്കുേമ്പാൾ ഗുജറാത്തിലെ വ്യാപാരികൾ സമ്പത്ത് ഉയർത്തുകയാണ്''-സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.