ഐസോൾ: കനത്ത മഴ തുടരുന്നതിനിടെ മിസോറമിലെ ഐസോളിൽ ക്വാറി ഇടിഞ്ഞുണ്ടായ അപകടത്തിൽ പത്തു പേർക്ക് ദാരുണാന്ത്യം. മണ്ണിനടിയിൽ നിരവധിപ്പേർ കുടുങ്ങിയതായാണ് വിവരം. രക്ഷാപ്രവർത്തനം തുടർന്നുവരുന്നതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. മഴയ്ക്കൊപ്പം മേഖലയിൽ വീശിയടിക്കുന്ന റിമാൽ ചുഴലിക്കാറ്റും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. മണ്ണിടിച്ചിലിനേത്തുടർന്ന് പ്രദേശത്തേക്കുള്ള റോഡുകളിൽ ഗതാഗതം തടസപ്പെട്ടു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകൾ തുറക്കില്ലെങ്കിലും ഉദ്യോഗസ്ഥർ വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യണം. മരങ്ങൾ കടപുഴകി വീണും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ശക്തി കുറയാത്ത പശ്ചാത്തലത്തിൽ, ബംഗാളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും അടുത്ത രണ്ടു ദിവസത്തേക്കു കൂടി ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.