ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ പീരാ ഗാർഹിൽ അഗ്നിബാധയുണ്ടായ കെട്ടിടം തകര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെ ടെ നിരവധി പേര്‍ കുടുങ്ങി. വ്യാഴാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായ ഫാക്ടറിയിൽ തീയണക്കാനെത്തിയവരാണ് കുടുങ്ങിയത്. അഗ്നിബാധയെ തുടർന്ന് കെട്ടിടം തകർന്നതോടെ രക്ഷാപ്രവർത്തകർ കുടുങ്ങുകയായിരുന്നു. അഗ്നിശമന സേനയും പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരാളെ പുറത്തെത്തിച്ചതായാണ് വിവരം.
വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയാണ് ഫാക്ടറിയിൽ വൻതോതിൽ തീപിടിത്തമുണ്ടായത്. തീപടർന്ന ശേഷം സ്ഫോടനമുണ്ടാവുകയും കെട്ടിടം തകരുകയുമായിരുന്നു. ഏഴ് അഗ്നിശമന സേനാംഗങ്ങളാണ് അപകടം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നത്.
35 അഗ്നിശമന യൂനിറ്റുകളാണ് തീയണക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.