ചെന്നൈ: കടലൂരിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ 16 പ്രതികൾക്ക് തടവുശിക്ഷ. ജില്ല മഹിള കോടതി ജ ഡ്ജി ലിംഗേശ്വരൻ ആണ് ശിക്ഷ വിധിച്ചത്. പ്രതികളിൽ എട്ടുപേർ സ്ത്രീകളാണ്. രണ്ടുപേർക്ക് നാല് ജീവപര്യന്തത്തി നും ആറുപേർക്ക് ഇരട്ട ജീവപര്യന്തത്തിനുമാണ് ശിക്ഷിച്ചത്. ക്രിസ്ത്യൻ പുരോഹിതൻ ഫാ. അരുൾദാസിന് 30 വർഷത്തെ ത ടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടക്കാത്തപക്ഷം അഞ്ചു വർഷം കൂടുതൽ തടവ് അനുഭവിക്കണം.
തിട്ടക്കുടി സ്വദേശികളായ മോഹൻരാജ്, മതിവാണൻ, ധനലക്ഷ്മി, വിരുതാചലം കല, ശ്രീധർ, വളവന്നൂർ ഫാത്തിമ എന്നിവർക്ക് ഇരട്ട ജീവപര്യന്തവും മറ്റു കുറ്റങ്ങളിലായി മൊത്തം 42 വർഷത്തെ തടവും വിധിച്ചു. ആനന്ദരാജിനും ബാലസുബ്രമണ്യനും നാല് ജീവപര്യന്തം തടവാണ് ശിക്ഷ. ശെൽവരാജിനെ മൂന്ന് ജീവപര്യന്ത തടവിന് ശിക്ഷിച്ചു. ഗിരിജ, വടലൂർ കവിത, സേലം അയോധ്യപട്ടണം അൻപഴകൻ എന്നിവർക്ക് 10 വർഷവും നെല്ലിക്കുപ്പം രാധിക, വിരുതാചലം ഷർമിളബീഗം, സേലം അമുത എന്നിവർക്ക് ഏഴു വർഷവും തടവുശിക്ഷ വിധിച്ചു.
2014ലാണ് കടലൂർ ജില്ലയിലെ തിട്ടക്കുടി സർക്കാർ സ്കൂളിൽ എട്ടും ഒമ്പതും ക്ലാസുകളിൽ പഠിച്ചിരുന്ന രണ്ടു വിദ്യാർഥിനികളെ പീഡനത്തിന് ഇരയാക്കിയത്. വീടിന് സമീപം ഇഡലി കട നടത്തിയിരുന്ന ധനലക്ഷ്മിയുമായുള്ള സൗഹൃദമാണ് തുടക്കം. 2014ൽ പൊങ്കൽ ആഘോഷ സമയത്ത് പെൺകുട്ടി സ്ത്രീയുടെ വീട് സന്ദർശിച്ചപ്പോൾ അജ്ഞാതൻ പീഡിപ്പിച്ചു. പിന്നീട് പെൺകുട്ടിയെ ധനലക്ഷ്മി തെൻറ ഭർത്താവിനും മറ്റു മൂന്നുപേർക്കും കാഴ്ചവെച്ചു.
അടുത്ത ദിവസം കൂട്ടുകാരിയായ പെൺകുട്ടിയെയും വിളിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. പിന്നീട് സേലം, പൻരുട്ടി, വിരുതാചലം തുടങ്ങിയ സ്ഥലങ്ങളിലെ വ്യഭിചാര സംഘങ്ങൾക്ക് പെൺകുട്ടികളെ കൈമാറി. ഇൗ സമയത്താണ് നീലച്ചിത്രങ്ങൾ കാണിച്ച് വൈദികനും പെൺകുട്ടികളെ പീഡിപ്പിച്ചത്. 2014 ജൂലൈയിലാണ് പെൺകുട്ടികളുടെ രക്ഷിതാക്കൾ തിട്ടക്കുടി പൊലീസിൽ പരാതി നൽകിയത്. സതീഷ്- തമിഴരസി ദമ്പതികൾ ഉൾപ്പെടെ 19 പേരെ സി.ബി.സി.െഎ.ഡി പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.