സ്​റ്റാർട്ട്​ അപ്​ നി​േക്ഷപകൻ മഹേഷ്​ മൂർത്തിക്കെതിരെ പീഡന കേസ്​

മും​ബൈ:  ലൈം​ഗി​ക​മാ​യി  പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ​ പു​തു​സം​രം​ഭ​ക (സ്​​റ്റാ​ർ​ട്ട്​ അ​പ്) നി​േ​ക്ഷ​പ​ക​നും വ്യ​വ​സാ​യി​യു​മാ​യ മ​ഹേ​ഷ്​​മൂ​ർ​ത്തി​ക്കെ​തി​രെ (52) മും​ബൈ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ഒ​രു മാ​സം മു​മ്പ്​ ഡ​ൽ​ഹി​യി​ലെ വ​നി​ത സം​രം​ഭ​ക​യു​ടെ  പ​രാ​തി​യി​ൽ അ​റ​സ്​​റ്റി​ലാ​യ ഇ​ദ്ദേ​ഹ​ത്തി​ന്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

2004ൽ  ​ബാ​ന്ദ്ര​യി​ലെ കോ​ഫി​ഷോ​പ്പി​ൽ മ​ഹേ​ഷ്​ മൂ​ർ​ത്തി ത​​​െൻറ ശ​രീ​ര​ത്തി​ൽ സ്​​പ​ർ​ശി​ച്ചെ​ന്നാ​ണ്​ മും​ബൈ​യി​ലെ സ്​​ത്രീ പ​രാ​തി ന​ൽ​കി​യ​ത്. പീ​ഡ​ന ആ​രോ​പ​ണ​മു​ന്ന​യി​ച്ച്​ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ  നി​ര​വ​ധി വ​നി​ത​ക​ൾ ന​ൽ​കി​യ പ​രാ​തി​ക​ളെ​ക്കു​റി​ച്ച്​  ദേ​ശീ​യ വ​നി​ത ക​മീ​ഷ​ൻ മും​ബൈ പൊ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. സീ​ഡ്​ ഫ​ണ്ടി​​​െൻറ സ​ഹ​സ്​​ഥാ​പ​ക​നും പി​ൻ​സ്​​റ്റോം ടെ​ക്​​നോ​ള​ജീ​സ്​ സ്​​ഥാ​പ​ക​നു​മാ​ണ്​ മ​ഹേ​ഷ്​ മൂ​ർ​ത്തി.

Tags:    
News Summary - Sexual harassment case filed against angel investor Mahesh Murthy- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.