ന്യൂഡൽഹി: സിവിൽ സർവിസസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ജമ്മു-കശ്മീർ സ്വദേശി ഷാ ഫൈസലിന് സർക്കാർ സേവനത്തെക്കുറിച്ച് ഇപ്പോൾ വ്യക്തമായ അഭിപ്രായമുണ്ട്: വയറിന് സ്വാതന്ത്രമുണ്ട്. വിശപ്പു മാറ്റാം. എന്നാൽ, സർക്കാർ ജോലി അടിമപ്പണിയാണ്... ആറു വർഷമായി ഷാ ഫൈസൽ സർക്കാർ സർവിസിലാണ്. തമ്മിൽ ഭേദം സ്വയം തൊഴിൽ കണ്ടെത്തുകയാണ്. ആയിരക്കണക്കായ സിവിൽ സർവിസസ് പരീക്ഷാർഥികൾക്ക് പ്രചോദനമായി നിന്നതിനൊടുവിലാണ് ഷാ ഫൈസൽ ഫേസ്ബുക്കിൽ ഇങ്ങനെ കുറിക്കുന്നത്.
സ്വയം തൊഴിൽ, സ്റ്റാർട്ടപ് സംരംഭങ്ങളിലേക്ക് തിരിയാൻ യുവാക്കളോട് താൻ പറയും. മനുഷ്യന് പൂർണ സ്വാതന്ത്ര്യം നൽകുന്നത് അതാണ്. സർക്കാർ ജോലി കൊണ്ട് വയറു നിറക്കാമെന്നു മാത്രം. സർക്കാർ ജോലി യഥാർഥത്തിൽ മനസ്സിെൻറയും കണ്ണിെൻറയും നാവിെൻറയും കൈകാലുകളുടെയുമൊക്കെ അടിമവേലയാണ്. ഒരുപാട് യുവാക്കൾ സർക്കാർ േജാലിക്ക് പിന്നാലെ നടക്കുന്നതു കൊണ്ടാണ് താൻ ഇതു പറയുന്നത്. സർക്കാർ ജോലിക്ക് പുറത്ത് വലിയ അവസരങ്ങൾ ഒരുപാടുണ്ട്. പിഎച്ച്.ഡിക്കാർ പോലും പ്യൂൺ പണിക്ക് അപേക്ഷിക്കുന്ന കാലമാണിത്. ലോകം പക്ഷേ, അങ്ങനെയാകരുത്. സ്ഥിരത, അധികാരം എന്നിവയെക്കാൾ ക്രിയാത്മകത യുവാക്കൾ തെരഞ്ഞെടുക്കണമെന്ന് ഷാ ഫൈസൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.