ന്യൂഡൽഹി: ശാഹീൻബാഗ് ജാലിയൻവാലാബാഗ് ആയേക്കുമെന്ന ആശങ്കയുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. സമരക്കാ രെ സർക്കാർ നിർബന്ധിച്ച് ഒഴിപ്പിക്കുമെന്ന് ആശങ്കപ്പെടുന്നതായി ഉവൈസി പറഞ്ഞു. എ.എൻ.ഐക്ക് ടെലിഫോണിലൂടെ നൽകിയ അഭിമുഖത്തിലാണ് ഉവൈസിയുടെ പരാമർശം.
ഫെബ്രുവരി എട്ടിന് ശേഷം ശാഹീൻബാഗ് ഒഴിപ്പിക്കുമെന്നാണ് ആശങ്ക. പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തേക്കാം. ചിലപ്പോൾ ശാഹീൻബാഗ് മറ്റൊരു ജാലിയൻവാലാബാഗ് ആയി മാറാം. രാജ്യദ്രോഹികളെ വെടിവെക്കണമെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവന ഇതിനുള്ള ആഹ്വാനമാണെന്നും ഉവൈസി വ്യക്തമാക്കി.
2024 വരെ എൻ.ആർ.സി നടപ്പാക്കില്ലെന്ന് എൻ.ഡി.എ സർക്കാർ ഉറപ്പ് നൽകണം. എന്തിനാണ് എൻ.പി.ആറിനായി ബി.ജെ.പി സർക്കാർ 3900 കോടി ചെലവഴിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.