മുംബൈ: ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ ഹരജി തള്ളികൊണ്ട് ശിക്ഷ ശരിവെച്ച് ബോംബെ ഹൈകോടതി. സംഭവം വളരെ ലജ്ജാകരമാണെന്നും അമ്മയെപ്പോലെ കാണേണ്ട ആളാണ് അതെന്നും കോടതി ചൂണ്ടിക്കാട്ടി. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്നും തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നുമായിരുന്നു ഹരജിയിലെ വാദം. ജസ്റ്റിസ് ജി.എ സനപിൻ്റെ സിംഗിൾ ബെഞ്ചാണ് ശിക്ഷാവിധി ശരിവെച്ചത്.
ഭാര്യാമാതാവിന് പ്രതിയുടെ അമ്മയുടെ പ്രായമുണ്ടെന്നും സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും കോടതി പറഞ്ഞു. മരുമകന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രവർത്തി അവർ പ്രതീക്ഷിച്ചിട്ടുണ്ടാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു. കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളിൽ തൃപ്തരാണെന്നും കോടതി വ്യക്തമാക്കി.
മകളും മരുമകനും തമ്മിലുള്ള വഴക്ക് തീർക്കാനായി മരുമകനോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ മരുമകൻ മദ്യപിക്കുകയും ഭാര്യാമാതാവിനെ മൂന്ന് തവണ പീഡനത്തിനിരയാക്കുകയുമായിരുന്നു. തുടർന്ന് ഭാര്യാമാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.