മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറെ തെൻറ ചാനൽ ചർച്ചയിൽ ദേശവിരുദ്ധൻ എന്ന ് വിളിച്ച് അപമാനിച്ച അർണബ് ഗോസ്വാമിക്ക് ചുട്ട മറുപടി നൽകി മുൻ ഇൻറർനാഷനൽ ക്ര ിക്കറ്റ് കൗൺസിൽ, ബി.സി.സി. െഎ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ്പവാർ. സചിൻ 15ാം വ യസ്സിൽ ക്രിക്കറ്റിലെ തെൻറ ഇതിഹാസത്തിന് തുടക്കമിട്ടത് പാകിസ്താനെ തോൽപിച്ചുകൊണ്ടാണെന്ന് അദ്ദേഹത്തെ വിമർശിക്കുന്നവർ ഒാർക്കണമെന്ന് പവാർ പറഞ്ഞു.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള പർളിയിൽ മഹാസഖ്യത്തിെൻറ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയാണ് പവാർ പ്രതികരിച്ചത്. സചിൻ ഭാരതത്തിെൻറ രത്നമാണെന്നും സുനിൽ ഗവാസ്കർ മറ്റൊരു ഇതിഹാസമാണെന്നും പവാർ പഞ്ഞു.
വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താന് എതിരെ കളിക്കാതെ രണ്ടു പോയൻറ് വിട്ടുകൊടുക്കുന്നതിനു പകരം ലോകകപ്പിൽ അവരെ പരാജയപ്പെടുത്തുന്ന പാരമ്പര്യം നിലനിർത്തണമെന്ന് സചിൻ പറഞ്ഞിരുന്നു. ഇതേ അഭിപ്രായം സുനിൽ ഗവാസ്കറും പങ്കുവെച്ചു. ഇതിനെതിരെ ഒരു ദൈവത്തിലും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് തെൻറ ചാനൽ ചർച്ചയിൽ ഇരുവർക്കും എതിരെ അർണബ് രംഗത്തുവരുകയായിരുന്നു.
സചിനെ ദേശവിരുദ്ധൻ എന്നു വിളിച്ചതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ നിരീക്ഷകൻ സുധീന്ദ്ര കുൽക്കർണിയും മുൻ മാധ്യമ പ്രവർത്തകനും ആം ആദ്മി പാർട്ടി നേതാവുമായ അശുതോഷും ചർച്ച ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.