മുംബൈ: പാർട്ടി വിട്ടുപോയവർക്ക് പാർട്ടിയും തെരഞ്ഞെടുപ്പ് ചിഹ്നവും നൽകിയ തെരഞ്ഞെടുപ്പ് കമീഷന്റെയും മഹാരാഷ്ട്ര നിയമസഭ സ്പീക്കറുടെയും വിധി നിയമവിരുദ്ധവും അന്യായവുമാണെന്ന് എൻ.സി.പി സ്ഥാപകനേതാവ് ശരത് പവാർ. വിധികൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതായും അദ്ദേഹം ബരാമതിയിൽ പറഞ്ഞു. വിമതനീക്കം നടത്തി ബി.ജെ.പി പാളയത്തേക്ക് പോയ അജിത് പവാറിന്റെതാണ് യഥാർഥ എൻ.സി.പിയെന്ന തെരഞ്ഞെടുപ്പ് കമീഷന്റെയും സ്പീക്കറുടെയും വിധികൾക്കുശേഷം ആദ്യമായാണ് പവാർ പ്രതികരിക്കുന്നത്. ഈ വിധി പ്രതീക്ഷിച്ചതാണ്. സ്പീക്കർ തന്റെ പദവിയോട് നീതിപുലർത്തിയില്ല.
പാർട്ടി രൂപവത്കരിച്ചവരെ ആ പാർട്ടിയിൽനിന്ന് പുറത്താക്കുന്നത് മുമ്പുണ്ടായിട്ടില്ല. പാർട്ടി രൂപവത്കരിച്ചത് ആരാണെന്ന് ജനങ്ങൾക്ക് അറിയാം –പവാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് ചിഹ്നം നിഷേധിച്ചാൽ ആ പാർട്ടി തകരുമെന്ന് കരുതുന്നവർക്ക് തെറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി യുവനേതാക്കളിലൂടെ വീണ്ടും പണിതുയർത്തുമെന്നും അവർ ചരിത്രമെഴുതുമെന്നും പവാർ ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.