മുംബൈ: പ്രഫുൽ പട്ടേലിന്റെയും സുനിൽ തത്കരെയുടെയും ഭാഗത്തുനിന്ന് വിമതനീക്കം പ്രതീക്ഷിച്ചില്ലെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. പാർട്ടിയിലെ പുതിയ സംഭവവികാസങ്ങളിൽ മറ്റാരുടെയും നിലപാടുമാറ്റം തന്നെ ആശ്ചര്യപ്പെടുത്തുന്നില്ല. പ്രഫുൽ പട്ടേലും സുനിൽ തത്കരെയും പാർട്ടി മാർഗനിർദേശം തള്ളി തെറ്റായ പാത സ്വീകരിച്ചു. ഇരുവർക്കും ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അജിത് പവാറിന്റെ നേതൃത്വത്തിൽ പാർട്ടി എന്ന നിലയിലാണ് സർക്കാറിൽ ചേരാൻ തീരുമാനിച്ചതെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. ശരദ് പവാറിന്റെ അടുത്ത അനുയായി ആയാണ് പ്രഫുൽ പട്ടേൽ കരുതപ്പെട്ടിരുന്നത്. പ്രഫുൽ പട്ടേലിനെ കഴിഞ്ഞ മാസം സുപ്രിയ സുലെയോടൊപ്പം എൻ.സി.പിയുടെ വർക്കിങ് പ്രസിഡന്റായി നിയമിച്ചിരുന്നു.
1991 മുതൽ ലോക്സഭയിലോ രാജ്യസഭയിലോ അംഗമാണ് അദ്ദേഹം. തത്കരെയെ ദേശീയ ജനറൽ സെക്രട്ടറിയായും നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൾ അതിഥി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.