പുതിയ മാർഗനിർദേശം നടപ്പാക്കിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കണം; സമൂഹമാധ്യമങ്ങൾക്ക്​ മേൽ പിടിമുറുക്കി കേന്ദ്രം

ന്യൂഡൽഹി: പുതിയ ഡിജിറ്റൽ നിയമങ്ങൾ നടപ്പാക്കിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കണമെന്ന്​ സമൂഹമാധ്യമങ്ങളോട്​ ആവശ്യപ്പെട്ട്​ കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട്​ വിവിധ സമൂഹമാധ്യമങ്ങൾക്ക്​ കേന്ദ്രസർക്കാർ കത്ത്​ നൽകി. പുതിയ നിയമങ്ങൾക്കെതിരെ വാട്​സാപ്പ്​ നിയമനടപടിയുമായി മുന്നോട്ട്​ പോകുന്നതിനിടെയാണ്​ സമൂഹമാധ്യമങ്ങൾക്ക്​ മേൽ കേന്ദ്രസർക്കാർ പിടിമുറുക്കിയത്​.

ഫെബ്രുവരിയിലാണ്​ കേന്ദ്രസർക്കാർ പുതിയ ഡിജിറ്റൽ നിയമങ്ങൾ കൊണ്ടു വന്നത്​. ഇത്​ നടപ്പാക്കാൻ സമൂഹമാധ്യമങ്ങൾ മൂന്ന്​ മാസത്തെ സമയം ചോദിക്കുകയായിരുന്നു. കേന്ദ്രസർക്കാർ അനുവദിച്ച സമയം ഇന്ന്​ അവസാനിച്ചിരുന്നു. തുടർന്നാണ്​ ഇക്കാര്യത്തിലെ പുരോഗതി അറിയിക്കാൻ ആവശ്യപ്പെട്ട്​ സമൂഹമാധ്യമങ്ങൾക്ക്​ കേന്ദ്രസർക്കാർ നോട്ടീസയച്ചത്​.

അതേസമയം, ​ജനങ്ങളുടെ സ്വകാര്യതയിലേക്ക്​ കടന്നുകയറാൻ ഉദ്ദേശമില്ലെന്ന് ഇതുമായി ബന്ധപ്പെട്ട കേസിൽ​ വാട്​സാപ്പിന്​ കേന്ദ്രസർക്കാർ മറുപടി നൽകി. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ കേ​ന്ദ്രസർക്കാർ ബാധ്യസ്ഥരാണ്​. പക്ഷേ ഇതിനൊപ്പം നിയമവ്യവസ്ഥയും രാജ്യസുരക്ഷയും ഉറപ്പാക്കേണ്ടതും സർക്കാറിന്‍റെ കടമയാണെന്ന്​​ ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ്​ പറഞ്ഞു.

Tags:    
News Summary - "Share Response ASAP": Centre To Social Media Platforms On Digital Rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.