ഗുവാഹത്തി: രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് മാറ്റാനുള്ള തീരുമാനം അധികൃതർ ഒഴിവാക്കി. ഷർജീലിനെ കഴിഞ്ഞ 17നായിരുന്നു ഡൽഹിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നത്. ഇതിനായി ഗുവാഹത്തി ജയിലിലെത്തിച്ച ശേഷം നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവായത്. നേരത്തേ ഇദ്ദേഹം രോഗ ലക്ഷണം പ്രകടിപ്പിച്ചിരുന്നതായി അധികൃതർ പറയുന്നു. രോഗം സ്ഥീരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഗുവാഹത്തി ജയിലിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച സമരത്തിൽ രാജ്യദ്രോഹ പ്രസംഗം നടത്തിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ഷർജീൽ ഇമാം ജെ.എൻ.യു മുൻ വിദ്യാർഥിയാണ്. യു.എ.പി.എ ചുമത്തിയ കേസിൽ ഐ.പി.സി 153,124,505 വകുപ്പുകൾ പ്രകാരമണ് കേസ് രജിസ്റ്റർ ചെയ്തത്.
ജനുവരി 16ന് അലീഗഢ് മുസ്ലിം സർവ്വകലാശാലയിൽ വെച്ച് നടത്തിയ പ്രസംഗത്തെ തുടർന്നായിരുന്നു അറസ്റ്റ്. അസമിലും യു.പിയിലും ഉൾപ്പെടെ ഷർജീൽ ഇമാമിനെതിരെ കേസുണ്ട്. ജനുവരി 28നാണ് പൊലീസിൽ കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.