ശശി തരൂർ ഒരു കഴുത, ഇംഗ്ലീഷ്​ പ്രാവീണ്യം അർഥമാക്കുന്നത്​ അറിവുള്ളവനെന്നല്ല -തെലങ്കാന പി.സി.സി പ്രസിഡന്‍റ്

ഹൈദരാബാദ്​: കോൺഗ്രസ്​ നേതാവും എം.പിയുമായ ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന പി.സി.സി പ്രസിഡന്‍റ്​ എ. രേവന്ത്​ റെഡ്ഡി. തരൂരിന്‍റെ ഹൈദരാബാദ്​ സന്ദർശനത്തിനും തെലങ്കാന ഐ.ടി മന്ത്രി കെ.ടി. രാമറാവുവിനെ പ്രശംസിച്ചതിനുമായിരുന്നു വിമർശനം. തരൂരിന്‍റെ സന്ദർശനത്തെക്കുറിച്ച്​ റെഡ്ഡിക്ക്​ അറിവുണ്ടായിരുന്നില്ല. ഇതേ തുടർന്നായിരുന്നു വിമർശനം.

തരൂരിനെ ഒരു കഴുത​െയന്ന്​ വിശേഷിപ്പിച്ച റെഡ്ഡി, അദ്ദേഹത്തെ കോൺഗ്രസിൽനിന്ന്​ പുറത്താക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും പറഞ്ഞു. തരൂരും രാമ റാവുവും ഒരേപോലെയാണ്​. അവരുടെ ഇംഗ്ലീഷിലെ പ്രാവീണ്യം അർഥമാക്കുന്നത്​ അവർ അറിവുള്ളവരാണെന്നല്ലെന്നും റെഡ്ഡി പറഞ്ഞു.

ശശി തരൂർ ഒരു കഴുതയാണ്​. അദ്ദേഹത്തെ പാർട്ടി പുറത്താക്കുമെന്ന്​ പ്രതീക്ഷിക്കുന്നു. തരൂർ പാർട്ടിക്ക്​ ഒരു ബാധ്യതയാണെന്ന്​ വീണ്ടും തെളിയിക്കുന്നു -റെഡ്ഡി പറഞ്ഞു.

'ഐ.ടി മന്ത്രിയെ പ്രശംസിക്കുന്നവർ സംസ്​ഥാനത്ത്​ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും അറിയണം. ആ കഴുതയെ കൂടി ട്വീറ്റിൽ ടാഗ്​ ചെയ്യണം. രണ്ടുപേർ ഇംഗ്ലീഷ്​ സംസാരിക്കുന്നതുകൊണ്ടുമാത്രം ഇവിടെ ഒരു മാറ്റവും നടക്കില്ല' -സൈദാബാദ്​ ബലാത്സംഗവുമായി ബന്ധപ്പെട്ട രാമറാവുവിന്‍റെ ട്വീറ്റിന്​ റെഡ്ഡി മറുപടി നൽകി. 

Tags:    
News Summary - Shashi Tharoor a donkey fluency in English did not mean knowledgeable person Telangana Congress chief Revanth Reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.