ന്യൂഡൽഹി: ഇന്ത്യയിൽ പലയിടങ്ങളിലും മുസ്ലിംകൾ ആവുന്നതിനേക്കാൾ സുരക്ഷിതർ പശുക്കൾ ആവുന്നതാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ‘ദ പ്രിൻറി’ന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇൗ അഭിപ്രായം പ്രകടിപ്പിച്ചത്. ‘ഇന്ത്യയില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ കുറയുന്നതായി ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നു.
പക്ഷേ, യഥാർഥ്യവുമായി അത് പൊരുത്തപ്പെടുന്നില്ല. നാല് വർഷങ്ങളിലായി 2920 വർഗീയ സംഘർഷങ്ങളുണ്ടായി. 389 പേർ മരിച്ചു. 8890 പേർക്ക് പരിക്കേറ്റു. പശുവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ 28 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ 86 ശതമാനവും മുസ്ലിംകളാെണന്നും തരൂർ അഭിമുഖത്തിൽ പറഞ്ഞു. അഭിമുഖം അദ്ദേഹം ട്വിറ്ററിൽ ഷെയർ ചെയ്യുകയും ചെയ്തു.
അഭിമുഖം പുറത്തുവന്നതോടെ വിമർശനവുമായി ബി.ജെ.പി രംഗത്തുവന്നു. ഇന്ത്യയിലെ മതസൗഹാർദം തകര്‍ക്കാനാണ് തരൂര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി വക്താവ് സാംബിത് പാത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.