അർണബ്​ ഗോസ്വാമിക്കെതിരെ ശശി തരൂർ മാനനഷ്​ടകേസ്​ ഫയൽ ചെയ്​തു

ന്യൂഡൽഹി: റിപ്പബ്​ളിക്​ ചാനൽ മേധാവി അർണബ്​ ഗോസ്വാമിക്കെതിരെ കോൺഗ്രസ്​ എം.പി ശശി തരൂർ മാനനഷ്​ടകേസ്​ ഫയൽ ചെയ്​തു. ഡൽഹി ഹൈകോടതിയിലാണ്​ തരൂർ കേസ്​​ ഫയൽ ചെയ്​തിരിക്കുന്നത്​. സുന്ദപുഷ്​കറി​​െൻറ മരണവുമായി ബന്ധപ്പെട്ട വാർത്തക്കെതിരെയാണ്​ തരൂരി​​െൻറ കേസ്​.​ രണ്ട്​ കോടി നഷ്​ടപരിഹാരം ആവശ്യപ്പെട്ടാണ്​ കേസ്​ നൽകിയിരിക്കുന്നത്​.

ശശി തരൂരി​​െൻറ ഭാര്യ സുനന്ദ പുഷ്​കറി​​െൻറ മരണവുമായി ബന്ധപ്പെട്ട്​ റിപ്പബ്ലക്​ ടിവി പുറത്ത വിട്ട വാർത്തക്കെതിരെ തരൂർ രംഗത്തെത്തിയിരുന്നു. തെറ്റായ കാര്യങ്ങളാണ്​ വാർത്തയിലുള്ളതെന്നും കോടതിയിൽ അവ തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും തരൂർ ട്വീറ്റ്​ ചെയ്​തിരുന്നു. മാധ്യമത്തി​​െൻറ പ്രചാരണത്തിനായി ദുരന്തം ഉപയോഗിക്കുന്നതിൽ പ്രതിഷേധം ഉണ്ടെന്നും തരൂർ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Shashi Tharoor files defamation suit against Arnab Goswami, Republic TV in Delhi HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.