ന്യൂഡൽഹി: കടിച്ചാൽ പൊട്ടാത്ത വാക്കുകളുടെ ആശാനായ ശശി തരൂരിന് ഒടുവിൽ ‘നാക്കുപിഴച്ചു’. ഇംഗ്ലീഷ് ഭാഷയിലെ അധികം അറിയപ്പെടാത്ത സങ്കീർണമായ വാക്കുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ താരമായ തരൂരിന് ട്വിറ്റർ പോസ്റ്റിനിടെ ഇന്നൊവേഷൻ എന്ന വാക്കിെൻറ സ്പെല്ലിങ് ആണ് തെറ്റിയത്. Innovation എന്നത് Innivation (ഇന്നിവേഷൻ)എന്ന് ആയിപ്പോവുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ തരൂരിെൻറ പിഴവ് ആഘോഷമായി.
സാധാരണക്കാർക്ക് പരിചയമില്ലാത്ത വാക്കുകൾ പരിചയപ്പെടുത്തുന്നതിൽ ഹരം കണ്ടെത്തുന്ന തരൂർ ഇതാ പുതിയ വാക്ക് കൊണ്ടുവന്നിരിക്കുന്നു എന്ന് പലരും ട്വിറ്ററിൽ കുറിച്ചു. ഇതോടെ അബദ്ധം മനസ്സിലാക്കിയ തരൂർ മറ്റൊരു ട്വീറ്റിലൂടെ അത് തിരുത്തുകയും ചെയ്തു.
Yes alas : That should have been “Innovation” or better still, “Indovation”! https://t.co/pzBsbz4KCq
— Shashi Tharoor (@ShashiTharoor) November 10, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.