ന്യൂഡൽഹി: പായൽ കപാഡിയയുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നുണ്ടെങ്കിൽ സർക്കാർ അവർക്കെതിരായ കേസ് ഉടൻതന്നെ പിൻവലിക്കേണ്ടതല്ലേ എന്ന് മോദിയോട് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. പായലിനും സുഹൃത്തുക്കൾക്കും എതിരായ കേസ് പിൻവലിക്കണമെന്ന് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പറഞ്ഞ വാർത്തയും തരൂർ എക്സ് പോസ്റ്റിൽ ചേർത്തു.
"മോദി ജി, ഇന്ത്യക്ക് പായലിനെക്കുറിച്ച് അഭിമാനമുണ്ടെങ്കിൽ, നിങ്ങളുടെ ഗവൺമെന്‍റ് യോഗ്യതയില്ലാത്ത ഒരു ചെയർമാനെ നിയമിച്ചതിൽ പ്രതിഷേധിച്ച അവർക്കും സഹ എഫ്.ടി.ഐ.ഐ വിദ്യാർഥികൾക്കും എതിരായ കേസുകൾ ഉടൻ തന്നെ പിൻവലിക്കേണ്ടതല്ലേ?" -തരൂർ ചോദിച്ചു.
77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ പ്രി അവാർഡ് നേടിയ പായൽ കപാഡിയയുടെ ചരിത്ര നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു എന്നാണ് മോദി ട്വീറ്റ് ചെയ്തത്. എഫ്.ടി.ഐ.ഐയുടെ പൂർവ വിദ്യാർഥിയായ പായലിൽ ആഗോള വേദിയിൽ തിളങ്ങുന്നത് തുടരുന്നു. ഇത് ഇന്ത്യയിലെ സമ്പന്നമായ സർഗാത്മകതയുടെ നേർക്കാഴ്ചയാണ്. ഈ അഭിമാനകരമായ അംഗീകാരം പുതിയ തലമുറയിലെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു എന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.