നിതീഷ് കുമാർ 'സ്‌നോളിഗോസ്റ്റര്‍'; 2017ലെ ട്വീറ്റിലൂടെ ട്രോളി തരൂർ

ന്യൂഡൽഹി: മഹാസഖ്യംവിട്ട് ബി.ജെ.പിക്കൊപ്പം ചേർന്ന് വീണ്ടും സർക്കാർ രൂപീകരിച്ച നിതീഷ് കുമാറിനെ പരിഹസിച്ച് ശശിതരൂർ എം.പി. 2017-ല്‍ നിതീഷ് മഹാസഖ്യം വിട്ടപ്പോള്‍ പങ്കുവെച്ച കുറിപ്പ് റീട്വീറ്റ് ചെയ്തായിരുന്നു പരിഹാസം.



ഇന്നത്തെ വാക്ക് (വേഡ് ഓഫ് ദി ഡേ) എന്ന വിശേഷണത്തില്‍ ഇംഗ്ലീഷ് പദം പരിചയപ്പെടുത്തിയായിരുന്നു തരൂരിന്റെ ട്വീറ്റ്. ധാര്‍മികതയേക്കാള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന രാഷ്ട്രീയക്കാരന്‍ എന്നാണ് സ്‌നോളിഗോസ്റ്റര്‍ എന്ന വാക്കിന്റെ അര്‍ഥം. മറ്റൊരു ദിവസത്തിന്റെ വാക്കായി ഇതുമാറുമെന്ന് കരുതിയില്ലെന്നും തരൂർ കുറിച്ചു.

Tags:    
News Summary - Shashi Tharoor's 'Word Of The Day' Swipe At Nitish Kumar Amid Bihar Drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.