ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തെ പരിഹസിച്ച് ബി.ജെ.പി എം.പി ശത്രുഘ്നൻ സിൻഹ. ആൾക്കൂട്ടക്കൊലകളും, ഫ്രാൻസുമായുള്ള റാഫേൽ പദ്ധതിയുമൊക്കെ ഇന്ത്യയിൽ കത്തി നിൽക്കുേമ്പാൾ മോദിയുടെ വിദേശ സന്ദർശനം അനുചിതമാണെന്ന് സിൻഹ ട്വിറ്ററിലൂടെ പ്രതികരിച്ചു.
പാർലമെൻറ് സമ്മേളനം അവസാനിച്ചതിന് ശേഷം രാജ്യം വിട്ടാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. അതിന് ശേഷം സന്ദർശിക്കാൻ ബാക്കിയുള്ള രാജ്യങ്ങളിലൊക്കെ താങ്കൾക്ക് പോകാമായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി റുവാണ്ടയിലേക്ക് പോകുന്നത്, അതിന് അഭിനന്ദനങ്ങൾ- സിൻഹ പറഞ്ഞു.
റുവാണ്ടയിലെ ഗ്രാമത്തിലേക്ക് 200 പശുക്കളെ സമ്മാനിച്ച പ്രധാനമന്ത്രിയുടെ നീക്കത്തെ അഭിനന്ദിച്ച സിൻഹ രാജ്യത്ത് ഗോരക്ഷകരുടെ അതിക്രമങ്ങൾ പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത് കാണുന്നില്ലേ എന്നും ചോദിച്ചു.
നേരത്തെ പാർലമെൻറിലെ രാഹുലിെൻറ ആലിംഗനത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണത്തെയും സിൻഹ പരിഹസിച്ചിരുന്നു. ആലിംഗനം മോദിയുടെ ട്രേഡ്മാർക്കാണെന്നായിരുന്നു സിൻഹയുടെ പരിഹാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.