കടപ്പാട്​: ndtv

'ഒരുപാട്​ വേദന സഹിച്ചാണ്​ അവൾ പോയത്​' -കോവിഡ്​ ബാധിച്ച്​ മരിച്ച പിഞ്ചുകുഞ്ഞിന്‍റെ പിതാവ്​

ന്യൂഡൽഹി: 'എന്‍റെ ബാബു എവിടെ​?' -ഓരോ തവണയും തന്‍റെ രണ്ടുയസുകാരനായ മകൻ ഇങ്ങനെ ചോദിക്കു​േമ്പാൾ പ്രഹ്ലാദിന്‍റെ ഹൃദയം പൊട്ടുകയായിരുന്നു. ആ പിതാവിന്​ ഉത്തരമുണ്ടായിര​ുന്നില്ല. കോവിഡ്​ ബാധിച്ച്​ മരിച്ച അഞ്ച്​ മാസം പ്രായമായ സഹോദരി പാരിയെ കാണാതെ അന്വേഷിക്കുന്ന മകനോട്​ എന്ത്​ വിശദീകരിക്കുകയെന്നറിയാതെ ആ പിതാവ്​ കുഴങ്ങി.

ഏപ്രിലിന്​ ശേഷം സീമാപുരി ശ്​മശാനത്തിൽ അടക്കം ചെയ്​ത മൂന്നാമത്തെ കുഞ്ഞാണ്​ പാരി. ഈ വർഷം 2000ത്തിലധികം ശവസംസ്​കാരങ്ങൾ നടത്തിയ ശ്​മശാനത്തിൽ അടക്കം ചെയ്​ത ഏറ്റവും പ്രായം കുറഞ്ഞയാളാണ്​ പാരി. മേയ്​ 12ന്​ ജി.ടി.ബി ആശുപത്രിയിലാണ്​ പാരി മരിച്ചത്​. പാരിയെ സംസ്​കരിക്കു​േമ്പാൾ തങ്ങൾ കരഞ്ഞുപോയെന്ന്​ രാഷ്​ട്രീയ നേതാവും സാമൂഹ്യ പ്രവർത്തകനുമായ ജിതേന്ദർ സിങ്​ ഷുൻടി പറഞ്ഞു.

'കുഞ്ഞുകുട്ടികൾക്ക്​ കോവിഡ്​ വരില്ലെന്നായിരുന്നു ഞാൻ കരുതിയത്​. എന്‍റെ വീട്ടിൽ കർശന ക്വാറന്‍റീൻ ഉണ്ടായിരുന്നു.  മകൾ വീടുവിട്ട്​ പുറത്തിറങ്ങിയിട്ടില്ല. പിന്നെ എങ്ങനെയാണ്​ എന്‍റെ മകൾക്ക്​ കോവിഡ്​ ബാധിച്ചത്​?' -പ്രഹ്ലാദ്​ ചോദിച്ചു. സ്വന്തം നാട്ടിലെ ഒരു ഫാക്​ടറിയിൽ 9000 രൂപ ശമ്പളത്തിൽ ജോലി ചെയ്​ത്​ വരികയായിരുന്നു പ്രഹ്ലാദ്​. ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി നഷ്​ടമായി. കഴിഞ്ഞ വർഷത്തെ ലോക്​ഡൗണിലും മാസങ്ങളോളം കുടുംബം വരുമാനമില്ലാതെ കഴിഞ്ഞിരുന്നു.

15 ദിവസങ്ങൾക്ക്​ മുമ്പാണ്​ പാരിക്ക്​ അസുഖം ബാധിച്ചത്​. പിന്നാലെ പ്രഹ്ലാദിന്‍റെ 52കാരനായ പിതാവിനും ചുമ അനുഭവപ്പെട്ട്​ തുടങ്ങി. നിരവധി ടെസ്റ്റുകൾ നടത്തി​യ ശേഷം ഇരുവരെയും രണ്ട്​ സ്വകാര്യ ആശുപത്രി അധികൃതർ​ സെന്‍റ്​ സ്റ്റീഫൻസ്​ ആശുപത്രിയിലേക്ക്​ മാറ്റാൻ ആവശ്യപ്പെട്ടു. പണമില്ലാത്തതിനാൽ സെന്‍റ്​ സ്റ്റീഫൻസിലേക്ക്​ പോകാതെ അവരെ ചാച്ചാ നെഹ്​റു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ്​ പാരിക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​.

മേയ്​ ആറിനാണ്​ പാരിയുടെ കുടുംബത്തെ ജി.ടി.ബി ആശുപത്രിയിലേക്ക്​ റഫർ ചെയ്​തത്​. മുത്തച്ഛനെ അത്യാഹിത വിഭാഗത്തിലേക്ക്​ മാറ്റി. ഭാഗ്യത്തിന്​ അദ്ദേഹത്തിന്​ ഓക്​സിജൻ സൗകര്യം ലഭിച്ചു. കുടുംബത്തെ മൊത്തം കോവിഡ്​ ടെസ്റ്റിന്​ വിധേയമാക്കിയെങ്കിലും പാരി ഒഴികെ എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ്​ ആയിരുന്നു. മുത്തച്ഛൻ ഡിസ്​ചാർജ്​ ആയ വേളയിലും പാരി വെന്‍റിലേറ്ററിൽ തുടർന്നു.

അത്യന്തം വേദനാജനകമായിരുന്നു പാരിയുടെ അവസാന ദിനങ്ങളെന്ന്​ പ്രഹ്ലാദ്​ പറഞ്ഞു. പനി കൂടു​േമ്പാൾ അവൾ വേദന കൊണ്ട്​ പുളഞ്ഞു. വേദന കുറഞ്ഞേപ്പോൾ തന്നെ പുറത്തുകൊണ്ടുപോകാൻ അവൾ ആംഖ്യം കാണിക്കുമായിരുന്നുവെന്ന്​ പ്രഹ്ലാദ്​ പറഞ്ഞു. 'അവൾക്ക് കളിക്കണമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്‍റെ മകൾ അവളുടെ കുഞ്ഞിക്കൈകൾ പിടിച്ച്​ എന്നെ നോക്കി. ചുറ്റും എന്താണ്​ സംഭവിക്കുന്നതെന്ന്​ അവൾക്ക് അവൾക്ക് മനസ്സിലായില്ല. അപരിചിതർ നിറഞ്ഞ ഒരു സ്ഥലത്ത് നമ്മൾ എന്തിനാണ് നിൽക്കുന്നതെന്നും അവൾക്ക്​ അറിയില്ലായിരുന്നു' -പ്രഹ്ലാദ്​ പറഞ്ഞു.

പാരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന്​ കണ്ട്​ വീട്ടിലേക്ക്​ തിരിച്ചതായിരുന്നു പ്രഹ്ലാദ്​. എന്നാൽ അവിടെ വെച്ചാണ്​ ആ ദുഖ വാർത്തയെത്തിയത്​. മകൾക്ക്​ ഒരു ദിവസം മാത്രമാണ്​ ശേഷിക്കുന്നതെന്നും ഉടൻ ആശുപത്രിയിലേക്ക്​ മടങ്ങിയെത്തണമെന്നും ആശുപത്രി അധികൃതർ പ്രഹ്ലാദിനെ വിളിച്ച്​ അറിയിക്കുകയായിരുന്നു. എന്നാൽ ഫോൺ കാളിന്​ ശേഷം രണ്ട്​ മണിക്കൂർ മാത്രമാണ്​ കുഞ്ഞ്​ ജീവിച്ചിരുന്നത്​.

'ഫോണിൽ സംസാരിക്കു​േമ്പാൾ ഞാൻ പാരിയോട്​ വിഡിയോ കാളിലൂടെ സംസാരിക്കുകയെന്നാണ്​ മകൻ കരുതുന്നത്​. കോവിഡ്​ കാലമായതിനാൽ മകൾക്ക്​ ഔദ്യോഗികമായി പേരിട്ടിരുന്നില്ല. എന്നാൽ മകൻ പാരിയെന്ന്​ വിളിച്ച്​ തുടങ്ങിയതോടെ ആ പേര്​ ഉറപ്പിക്കുകയായിരുന്നു. മരണ സർട്ടിഫിക്കറ്റിലും പാരിയെന്നാണ്​' -പ്രഹ്ലാദ്​ പറഞ്ഞു. 12000ത്തിലധികം രൂപയാണ്​ ചികിത്സക്കായി ചെലവായത്​. ഇനി​ മുന്നോട്ട്​ എന്ത്​ എന്നാണ്​ ഈ കുടുംബം ആ​േലാചിക്കുന്നത്​. പാരിയുടെ സഹോദരൻ അവളെ വിഡിയോ കാൾ വിളിച്ച്​ തരാൻ നിരന്തരം ആവശ്യപ്പെടുകയാണിപ്പോൾ. എന്നാൽ പ്രഹ്ലാദിന്‍റെ ​മൊബൈൽ ​േഫാണിലുള്ള ചിത്രം മാത്രമാണ്​ അവളുടെ ഓർമ നിലനിർത്തുന്നത്​. 

Tags:    
News Summary - She Must Have Been In So Much Pain says father of 5-month-old Covid victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.