ദുബൈ: കെട്ടിടത്തിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ദുബൈയിലെ ഒരുപറ്റം പ്രവാസികളാണ് കരുണാദ്രമായ പ്രവർത്തനം നടത്തിയത്. മലയാളിയായ റാശിദ് ബിൻ മുഹമ്മദാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. വൈറലായ വീഡിയോ ദൃശ്യം ശ്രദ്ധയിൽപെട്ട യു.എ.ഇ വെസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സാമൂഹി മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും പ്രവാസികളെ അഭിനന്ദിക്കുകയും ചെയ്തിരിക്കയാണ്.
'ഞങ്ങളുടെ മനോഹരമായ നഗരത്തിൽ ദയ നിറഞ്ഞ പ്രവർത്തനങ്ങൾ കാണുമ്പോൾ അഭിമാനവും സന്തോഷവുമുണ്ട്. 'ആഘോഷിക്കപ്പെടാത്ത ആ ഹീറോ'കളെ തിരിച്ചറിയുന്നവർ, നന്ദി പറയാൻ സഹായിക്കൂ' എന്നാണ് ശൈഖ് മുഹമ്മദിെൻറ ട്വീറ്റ്. ദുബൈ ഭരണാധികാരി തന്നെ അഭിനന്ദനവുമായി എത്തിയതോടെ സന്തോഷത്തിലാണ് ദൃശ്യം പകർത്തിയ പ്രവാസി റാശിദ് ബിൻ മുഹമ്മദും രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്തവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.