ജമ്മു: അതിർത്തിമേഖലയിൽ പാകിസ്താൻ സൈന്യത്തിെൻറ ഷെല്ലാക്രമണം തുടരുന്നു. ജനവാസകേന്ദ്രങ്ങളിലുണ്ടായ കനത്ത ഷെല്ലാക്രമണത്തെത്തുടർന്ന് ആയിരത്തോളം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. പാക്സൈന്യത്തിന് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്.
ജമ്മു-കശ്മീരിലെ രജൗറി ജില്ലയിൽ നിയന്ത്രണരേഖയിൽ പാകിസ്താൻ രണ്ടാംദിവസവും നടത്തിയ ആക്രമണത്തിൽ വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും വൻതോതിൽ കേടുപാടുണ്ടായി. ഷെല്ലാക്രമണം നേരിടുന്ന ഗ്രാമങ്ങളിൽനിന്ന് 996 പേരെ ഒഴിപ്പിച്ച് ജില്ലഭരണകൂടത്തിെൻറ പുനരധിവാസക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ക്യാമ്പുകളിൽ പാചകത്തിനും ഭക്ഷണവിതരണത്തിനുംപുറമെ പ്രാഥമികചികിത്സക്കും സൗകര്യങ്ങൾ ഒരുക്കിയതായി അധികൃതർ പറഞ്ഞു.
നൗഷെറ മേഖലയിൽ കഴിഞ്ഞദിവസം പാക് ഷെല്ലാക്രമണത്തിൽ രണ്ടുപേർ മരിക്കുകയും നാലു സൈനിക ഉദ്യോഗസ്ഥരുൾെപ്പടെ ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രജൗറിയിലെ ചിതിബക്രി മേഖലയിൽ വെടിനിർത്തൽ ലംഘനം ഉണ്ടായതായി രജൗറി ഡെപ്യൂട്ടി കമീഷണർ ഷാഹിദ് ഇഖ്ബാൽ ചൗധ്ഗരി പറഞ്ഞു. ഏഴ് ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. മൂന്ന് ഗ്രാമങ്ങളിൽനിന്നായി 259 കുടുംബങ്ങളെ ഒഴിപ്പിച്ചു. നൗഷെറ മേഖലയിൽ 51 സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. മഞ്ജക്കോടെ, ഡൂംഗി മേഖലകളിൽ 36 സ്കൂളുകൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ഇൗ 87 സ്കൂളുകളിലുമായി 4600 വിദ്യാർഥികളാണുള്ളത്. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കൂടുതൽ പേരെ ഒഴിപ്പിക്കുന്നതിനുള്ള സാധ്യതകൾ മുന്നിൽക്കണ്ട് 28 ക്യാമ്പുകൾ കൂടി സജ്ജമാക്കുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ ആറ് ആംബുലൻസുകൾ രംഗത്തുണ്ട്.
നൗഷെറയിൽ ഒരു മൊബൈൽ മെഡിക്കൽ യൂനിറ്റ് പ്രവർത്തിക്കുന്നു. മറ്റൊന്നുകൂടി സജ്ജമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങളൊരുക്കാൻ വിവിധ വകുപ്പുകളിൽനിന്ന് 120 ഒാഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും അടിയന്തരസൗകര്യങ്ങളും സാമ്പത്തികസഹായവും നൽകിയതായി ജില്ലഭരണകൂടം അറിയിച്ചു. നൗഷെറ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഒാഫിസിൽ കൺട്രോൾ റൂം തുറന്നു. ഒരു വർഷത്തിനിടെ പാകിസ്താൻസേന 268 തവണ വെടിനിർത്തൽ ലംഘിച്ചതായി സർക്കാർ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.
ഷെല്ലാക്രമണത്തിൽ 300ഒാളം വീടുകൾക്ക് കേടുപറ്റി. നിരവധി കന്നുകാലികൾ ചത്തു. ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമടങ്ങുന്ന രക്ഷാസംഘം അടിയന്തര വൈദ്യസഹായത്തിന് എത്തിയിട്ടുണ്ട്.ആളുകളെ രക്ഷിക്കുന്നതിന് പൊലീസിനെ സഹായിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച നൗഷെറക്കടുത്തുള്ള പീർ ബഡേസർ മുതൽ മെന്ദറിലെ ബാലകോെട്ട മേഖലയിലെ തർകുൻഡി വരെയുള്ള അതിർത്തി പ്രദേശത്ത് പാകിസ്താൻ വെടിവെപ്പും ഷെല്ലാക്രമണവും നടത്തി.എന്നാൽ, ഇന്ത്യൻ ഭാഗത്ത് ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.