ജുഡീഷ്യറി സമ്മർദത്തിലായില്ലെങ്കിൽ ഷിൻഡെ സർക്കാർ ഉടൻ വീഴും -സഞ്ജയ് റാവുത്ത്

നാസിക്ക്: മഹാരാഷ്ട്രയിൽ ഷി​ൻഡെ സർക്കാർ വെന്റിലേറ്ററിലാണെന്നും ഫെബ്രുവരിയോടെ താഴെ വീഴുമെന്നും ശിവസേന (ഉദ്ദവ് വിഭാഗം) നേതാവ് സഞ്ജയ് റാവുത്ത്. ജുഡീഷ്യറി സമ്മർദത്തിലായില്ലെങ്കിൽ ഷി​ൻഡെ വിഭാഗത്തിലെ 16 എം.എൽ.എമാർ അയോഗ്യരാക്കപ്പെടുമെന്നും റാവുത്ത് ശനിയാഴ്ച മുംബൈയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിൽ ശിവസേന നേതൃത്വത്തിലുള്ള മഹാവികാസ് അഗാഢി സർക്കാറിന്റെ വീഴ്ചക്കിടയാക്കിയ ശിവസേനയിലെ പിളർപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലവിലുള്ള കേസിനെ സൂചിപ്പിച്ചാണ് റാവുത്ത് ഇക്കാര്യം പറഞ്ഞത്. ഷി​ൻഡെ ക്യാമ്പിലെ 16 എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയടക്കം ജനുവരി 10ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.

Tags:    
News Summary - Shinde government will fall soon if judiciary is not under pressure - Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.