സ്​റ്റാൻ സ്വാമിയുടേത് കൊലപാതകമെന്ന്​ ശിവസേന

മുംബൈ: ഫാ. സ്​റ്റാൻ സ്വാമിയുടേത് ജയിലിലെ കൊലപാതകമെന്ന് ശിവസേന നേതാവ് സഞ്ജയ്‌ റാവുത്ത്. 84 കാരനായ വയോധികന് അട്ടിമറിക്കാൻ കഴിയും വിധം ദുർബലമാണോ നരേന്ദ്ര മോദി സർക്കാറെന്നു ചോദിച്ച റാവുത്ത് ഹിറ്റ്ലർ, മുസോളിനി ഭരണകൂടത്തോടാണ് കേന്ദ്ര സർക്കാറിനെ ഉപമിച്ചത്. പാർട്ടി മുഖപത്രമായ 'സാമ്ന'യിലെ പംക്തിയിലൂടെയാണ് വിമർശനം.

ഇന്ദിരാ ഗാന്ധി അവരുടെ ഭരണകാലത്ത് ജോർജ് ഫെർണാണ്ടസിനെ ഭയപ്പെട്ടിരുന്നു. അന്ന് ജോർജ്​ ​െഫർണാണ്ടസ് ചെറുപ്പമായിരുന്നു. എന്നാൽ ഇന്നത്തെ സർക്കാർ വയോധികരായ സ്​റ്റാൻ സ്വാമിയെയും വരവര റാവുവിനെയുമാണ് ഭയപ്പെടുന്നത്. സ്​റ്റാൻ സ്വാമിയുടേത് കൊലപാതകമാണ്. ആദിവാസികൾക്ക് അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ബോധ്യപ്പെടുത്തിക്കൊടുക്കാൻ ശ്രമിക്കുന്നതാണോ രാജ്യദ്രോഹം. ഇനി മാവോവാദികൾ കശ്മീർ വിഘടനവാദികളെക്കാൾ അപകടകാരികളായാൽ പോലും ശാരീരിക വൈകല്യമുള്ള നിസ്സഹായനായ സ്​റ്റാൻ സ്വാമിയുടെ മരണത്തെ ന്യായീകരിക്കാനാവില്ല. സർക്കാറിനോടുള്ള എതിർപ്പും രാജ്യത്തോടുള്ള എതിർപ്പും രണ്ടാണ്. സർക്കാറിനോടുള്ള എതിർപ്പിനെ രാജ്യത്തോടുള്ള എതിർപ്പായി ആരെങ്കിലും കാണുന്നുവെങ്കിൽ അവരുടെ മനസ്സിൽ ഏകാധിപത്യത്തി​െൻറ വിത്തുവിതച്ചു എന്നാണർഥം- സഞ്ജയ്‌ റാവുത്ത്​ എഴുതി.

Tags:    
News Summary - Shiv Sena asks Centre if Father Stan Swamy was capable of overthrowing state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.