ന്യൂഡൽഹി: ബിഹാറിൽ അധികാരത്തിലെത്തിയാൽ എല്ലാവർക്കും കോവിഡ് വാക്സിൻ നൽകുമെന്ന ബി.ജെ.പി വാഗ്ദാനത്തിനെതിരെ ആഞ്ഞടിച്ച് ശിവസേന. മറ്റുസംസ്ഥാനത്തുള്ളവർ പാകിസ്താൻകാരല്ലെന്നും ബി.ജെ.പി തരം താഴ്ത്ത രാഷ്ട്രീയക്കളി നടത്തുകയാണെന്നും ശിവസേന വിമർശനമുയർത്തി.
പാർട്ടി മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേനയുടെ വിമർശനമുന്നയിച്ചത്. രാജ്യമൊന്നാകെ കോവിഡിനെതിരെ പൊരുതുേമ്പാൾ വാക്സിനെവെച്ച് എന്തിനാണ് രാഷ്ട്രീയം കളിക്കുന്നത്. ബിഹാറുകാർ മാത്രമല്ല, എല്ലാവരും വാക്സിന് അർഹരാണെന്നും ശിവസേന പ്രതികരിച്ചു.
കുറച്ചുദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വാക്സിൻ വികസിപ്പിച്ചുകഴിഞ്ഞാൽ മതത്തിെൻറയും ജാതിയുടെയും സംസ്ഥാനത്തിെൻറയും വിവേചനമില്ലാതെ എല്ലാവർക്കും എത്തിക്കുമെന്നാണ്. പക്ഷേ ബിഹാർ തെരഞ്ഞെടുപ്പായപ്പോൾ മാറ്റിപ്പറഞ്ഞിരിക്കുന്നു. ആരാണ് ബി.ജെ.പിയെ നയിക്കുന്നതെന്നും ശിവസേന ചോദിച്ചു.
ബിഹാറിൽ തനിച്ച് 50 സീറ്റിൽ മത്സരിക്കുമെന്ന് ശിവസേന നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.