മുംബൈ: റഫാൽ ഇടപാട് വ്യോമസേനയെ ശക്തിപ്പെടുത്താനോ സാമ്പത്തിക പ്രതിസന്ധിയിലായ വ് യവസായിയെ രക്ഷിക്കാനോ എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് ശി വസേന. റഫാൽ ഇടപാടിൽ പ്രതിരോധ വകുപ്പിനെ നോക്കുകുത്തിയാക്കി പ്രധാനമന്ത്രി കാര്യാലയം സമാന്തര ചർച്ച നടത്തിയെന്ന രേഖകൾ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകളിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ പ്രതികരണം.
പതിവുപോലെ പാർട്ടി മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെയാണ് പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞത്. രാജ്യസ്നേഹം പ്രസംഗിച്ച് പാർലമെൻറിൽ പ്രതിരോധം തീർത്ത പ്രധാനമന്ത്രിയും കൈയടിച്ച മറ്റുള്ളവരും അടുത്തദിവസം പ്രതിരോധ വകുപ്പിെൻറ ആ കറുത്ത കുറിപ്പ് വെളിച്ചത്തായതോടെ നിശ്ശബ്ദരായി. ഇടപാട് സംബന്ധിച്ച് നിരന്തരം ചേദ്യങ്ങളുന്നയിക്കുന്ന പ്രതിപക്ഷത്തെ എന്തിനാണ് കുറ്റം പറയന്നത്. അവർ ദുർബലരായേക്കാം. എന്നാൽ, സത്യം സത്യമായി തന്നെ നിലനിൽക്കും. പ്രതിരോധ വകുപ്പിനെ നോക്കുകുത്തിയാക്കി കരാർ ആർക്കെന്നതും വിലയും നിശ്ചയിച്ചത് പ്രധാനമന്ത്രി തന്നെയാണെന്നിരിക്കെ മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണ്.
2014ൽ ബി.ജെ.പി അധികാരത്തിൽ വന്നതുമുതൽ ദേശീയതയുടെയും രാജ്യസ്നേഹത്തിെൻറയും അർഥം മാറിയിട്ടുണ്ട്. റഫാലിനെ വാഴ്ത്തുന്നവർ രാജ്യസ്നേഹികളും ചോദ്യംചെയ്യുന്നവർ രാജ്യദ്രോഹികളുമായി മാറി. തൃപ്തികരമായ ഉത്തരം ലഭിക്കുന്നതുവരെ ജനം പ്രധാനമന്ത്രയെ ചോദ്യം ചെയ്തുകൊണ്ടിരിക്കണമെന്നും സേന മുഖപത്രം എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.