അമൃത്സർ: പഞ്ചാബിൽ ശിവസേന നേതാവ് സുധീർ സുരി വെടിയേറ്റ് കൊല്ലപ്പെട്ടു. അമ്യത്സറിൽ ക്ഷേത്രത്തിന് മുമ്പിൽ വെച്ച് ആക്രമിയുടെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധ ധർണയിൽ പങ്കെടുക്കവേയാണ്, ആൾക്കൂട്ടത്തിൽ നിന്നും ആക്രമി വെടിയുതിർത്തത്. നാല് തവണ വെടിയുതിർത്തുവെന്നാണ് ദൃക്ഷാക്ഷികളിൽ നിന്ന് ലഭിച്ച വിവരം.
വെടിയേറ്റ് നിലത്ത് വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ, വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
'ശിവസേന നേതാവ് സുധീർ സൂരിക്ക് വെടിയേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30-4 മണിയോടെയാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. ഞങ്ങൾ സ്ഥലത്തെത്തി, ഇപ്പോഴും എല്ലാം പരിശോധിച്ചുവരികയാണ്'-അമൃത്സർ പോലീസ് കമ്മീഷണർ അരുൺ പാൽ സിങ് പറഞ്ഞു.
ആയുധങ്ങളുമായാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.കൊലപാതകത്തെ ദൗർഭാഗ്യകരമായ സംഭവമെന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി വിശേഷിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.