ബി.ജെ.പി റാഞ്ചുന്നത് തടയാൻ ശിവസേന എം.എൽ.എമാരെ ദ്വീപിലേക്ക് മാറ്റി

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണത്തിലെ പ്രതിസന്ധിയും വാദപ്രതിവാദങ്ങളും കനക്കുന്നതിനിടെ ശിവസേന തങ്ങള ുടെ എം.എൽ.എമാരെ മുംബൈയിലെ ഹോട്ടലിൽ നിന്നും ദ്വീപ് റിസോർട്ടിലേക്ക് മാറ്റി. മുംബൈയിലെ മധ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന റിസോർട്ടിലേക്കാണ് എം.എൽ.എമാരെ മാറ്റിയത്. എം.എൽ.എമാരെ റാഞ്ചാൻ ബി.ജെ.പി പണമെറിയുന്നതായി ശിവസേന ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന ശിവസേന എം.എൽ.എമാരുടെ യോഗത്തിൽ കൂടെ നിൽക്കുമെന്ന് എം.എൽ.എമാരെക്കൊണ്ട് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ പ്രതിജ്ഞ ചെയ്യിപ്പിച്ചതായാണ് വിവരം. ഇതിന് പിന്നാലെയാണ് എം.എൽ.എമാരെ മുംബൈയിലെ ഹോട്ടലിൽ കനത്ത സുരക്ഷയിൽ താമസിപ്പിച്ചിരുന്നത്.

സർക്കാർ രൂപവത്കരണം സംബന്ധിച്ച് അന്തിമ തീരുമാനമാകും വരെ എം.എൽ.എമാർ നഗരം വിട്ട് പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Shiv Sena Moves MLAs To Island Resort As Tussle With BJP Intensifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.