എന്റെ മുത്തശ്ശനാണ് ശിവസേന എന്ന പേരിട്ടത്; അത് ഞങ്ങൾക്ക് തന്നെ വേണം, മുഖ്യമന്ത്രിയാകാൻ ആഗ്രഹമില്ല -ഉദ്ധവ് താക്കറെ

മുംബൈ: മുഖ്യമന്ത്രിയാകാൻ ആഗ്രഹമില്ലെന്നും എന്നാൽ  ഭാവിയില്‍ എനിക്ക് ശിവസേനയിൽ നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയിൽ നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പിതാവ് ബാലാസാഹേബ് താക്കറെക്ക് ഞാന്‍ വാഗ്ദാനം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. 

തന്റെ മുത്തശ്ശൻ കേശവ് താക്കറെയാണ് ശിവസേനയെന്ന പേര് നൽകിയതെന്നും  അത് ഞങ്ങൾക്കു തന്നെ വേണം. ശിവ​സേന എന്ന് പേര് മറ്റൊരാൾക്ക് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു അവകാശവുമില്ലെന്നും ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് ചിഹ്നം എന്താണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം. എന്നാൽ പാർട്ടിയുടെ പേര് അവരല്ല നോക്കേണ്ടതെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. പാർട്ടികൾ പിളരുന്നത് പുതിയ സംഭവമല്ലെന്നും എന്നാൽ ഇപ്പോൾ നടക്കുന്നത് കടത്തിക്കൊണ്ട് പോകലാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.

ശിവസേനയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജൂലൈ 31ന് ഹരജിയിൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു.


Tags:    
News Summary - Shiv Sena name given by my grandfather; never wanted to be CM: Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.