ശിവസേന വർഗീയ പാർട്ടിയല്ലെന്ന്​ സിദ്ധരാമയ്യ

ബംഗളൂരു: ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുമായി ബന്ധം വിച്ഛേദിച്ചതു മുതൽ ശിവസേന വർഗീയ പാർട്ടിയല്ലെന്ന്​ നിയമസഭ പ്ര തിപക്ഷ ​േനതാവ്​ സിദ്ധരാമയ്യ. മഹാരാഷ്​ട്രയിൽ കോൺഗ്രസ്​ നിലപാട്​ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോ ട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷമില്ലാതിരുന്നിട്ടും മഹാരാഷ്​ട്രയിൽ ബി.ജെ.പി സർക്കാറിന്​ അനുമത ി നൽകിയ കേന്ദ്രസർക്കാർ ഭരണഘടന പ്രതിസന്ധി സൃഷ്​ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കർണാടകയിൽ ഉപതെരഞ്ഞെടുപ്പിന്​ പിന്നാലെ ബി.ജെ.പി സർക്കാർ നിലംപൊത്തും. സർക്കാറിനെ നിലനിർത്താൻ ബി.ജെ.പിക്ക്​ എ​േട്ടാ ഒമ്പതോ സീറ്റുകൾ വേണ്ടി വരും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത്രയും സീറ്റുകൾ ബി.ജെ.പിക്ക്​ നേടാനാവില്ല. ഒാപറേഷൻ താമരയിലൂടെ യെദിയൂരപ്പ എം.എൽ.എമാരെ വിലക്കെടുക്കുകയായിരുന്നു. ഒാരോ എം.എൽ.എമാർക്കും 25 മുതൽ 30 കോടി വരെയാണ്​ നൽകിയത്​.

തന്നെ വിലക്കെടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി കോലാർ ജെ.ഡി-എസ്​ എം.എൽ.എ ശ്രീനിവാസ്​ ഗൗഡ ഉയർത്തിയ ആരോപണത്തെ കുറിച്ച്​ യെദിയൂരപ്പക്ക്​ എന്താണ്​ പറയാനുള്ളത്​. ഗുൽബർഗയിലെ ജെ.ഡി^എസ്​ എം.എൽ.എക്ക്​ പണം വാഗ്​ദാനം ചെയ്​തത്​ പുറത്തുവന്നതും ശബ്​ദ സന്ദേശത്തിലുള്ള ത​​െൻറ ശബ്​ദമാണെന്ന്​ യെദിയൂരപ്പ സമ്മതിച്ചതും അദ്ദേഹം ഒാർമിപ്പിച്ചു.

Tags:    
News Summary - Shiv Sena Siddaramaiah -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.