ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ വികസനത്തിൽ പ്രാതിനിധ്യം ലഭിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി ശിവസേന. രാഷ്ട്രപതി ഭവനിൽ നടന്ന എൻ.ഡി.എ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ശിവസേന വിട്ടുനിന്നു. നിതീഷ് കുമാറിെൻറ ജെ.ഡിയുവിനെ പ്രതിനിധീകരിച്ചും ആരും പെങ്കടുത്തില്ല.
സത്യപ്രതിജ്ഞ സംബന്ധിച്ച് പാർട്ടിയുടെ നിലപാട് പ്രസിഡൻറ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു ജെ.ഡി.യു വക്താവിെൻറ നിലപാട്. മന്ത്രിസഭ പുന:സംഘടനയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ കുറേ കാലമായി ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. പല വിഷയങ്ങളിലും ബി.ജെ.പിയെ നേരിട്ട് എതിർക്കുന്ന നിലപാടാണ് ശിവസേന സ്വീകരിച്ചിരുന്നത്. ഇതാണ് മന്ത്രിസഭയിൽ സേനക്ക് പ്രാതിനിധ്യം ഇല്ലാതാകാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.