മുംബൈ: ലഖിംപൂരിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി ആഹ്വാനം ചെയ്ത ബന്ദിനിടെ ഓേട്ടാ ഡ്രൈവറെ ആക്രമിച്ച് ശിവസേന പ്രവർത്തകർ. താനെ ജില്ലയിൽ നടന്ന സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പട്രോളിങ് നടത്തിയ പ്രവർത്തകർ ഓേട്ടാ ഡ്രൈവറെ തടയുകയായിരുന്നു. സവാരി നടത്താൻ പാടില്ലെന്ന് പറഞ്ഞാണ് ഒരാെള അടിച്ചത്.
വിഡിയോയിൽ ഉണ്ടായിരുന്ന പവൻ കദം എന്നയാൾ ഓട്ടോ ഡ്രൈവറെ ആക്രമിച്ച ശിവസേനക്കാരുടെ കൂടെ താൻ ഇല്ലെന്ന് ദേശീയ മാധ്യമത്തോട് പറഞ്ഞു. യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഇൗടാക്കുന്നത് ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് അവരുടെ ന്യായീകരണം. താനെ മുനിസിപ്പൽ കോർപറേഷൻ ഡെപ്യൂട്ടി മേയറുടെ ഭർത്താവാണ് കദം.
വടികൾ ഉപയോഗിച്ച് ചിലയിടങ്ങളിൽ ഓട്ടോറിക്ഷക്കാർക്കെതിരെ ആക്രമണമുണ്ടായി. ചിലയിടങ്ങളിൽ കല്ലേറുണ്ടായതിനെ തുടർന്ന് പൊതുഗതാഗതം നിലച്ചു. ൈവകീട്ട് നാലുമണിക്ക് ശേഷമാണ് ബസ് സർവീസുകൾ ആരംഭിച്ചത്. അവശ്യ സർവീസുകളെ മാത്രമായിരുന്നു ബന്ദിൽ നിന്ന് ഒഴിവാക്കിയത്.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കഴിഞ്ഞയാഴ്ച നടന്ന ക്രൂരമായ കർഷക കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് മഹാരാഷ്ട്രയിലെ ഭരണകക്ഷികളായ ശിവസേന, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി, കോൺഗ്രസ് എന്നിവർ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തത്.
സംസ്ഥാന സർക്കാർ ബന്ദ് സ്പോൺസർ ചെയ്തിട്ടില്ലെന്നും ബന്ദിനെ പിന്തുണച്ച് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ജനങ്ങളോട് പാർട്ടികൾ അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.