ഡൽഹി മെട്രോ ശിവ് വിഹാർ-ത്രിലോക് പുരി പാത ഫ്ലാഗ് ഒാഫ് ചെയ്തു

ന്യൂഡൽഹി: ഡൽഹി മെട്രോയുടെ പിങ്ക് ലൈനായ ശിവ് വിഹാർ-ത്രിലോക് പുരി സർവീസ് ഫ്ലാഗ് ഒാഫ് ചെയ്തു. കേന്ദ്ര ഭവന, നഗരകാര്യമന്ത്രി ഹർദീപ് സിങ് പുരിയും ഡൽഹി ധനമന്ത്രി മനീഷ് സിസോദിയയും ചേർന്നാണ് ഫ്ലാഗ് ഒാഫ് ചെയ്തത്.

17.86 കിലോമീറ്റർ ദൈർഘ്യമുള്ള സർവീസിൽ ത്രിലോക് പുരി സഞ്ജയ് ലേക്, ഈസ്റ്റ് വിനോദ് നഗർ-മയൂർ വിഹാർ-2, മൻണ്ടൻവാലി-വെസ്റ്റ് വിനോദ് നഗർ, ഐ.പി എക്സ്റ്റൻഷൻ, ആനന്ദ് വിഹാർ ഐ.എസ്.ബി.ടി, കർകർദൂമ, കർകർദൂമ കോർട്ട്, കൃഷ്ണനഗർ, ഈസ്റ്റ് ആസാദ് നഗർ, വെൽകം, ജഫ്രാബാദ്, മൗജ്പുർ-ബാബർപുർസ ഗോകുൽപുരി, ജോഹ്രി എൻക്ലേവ്, ശിവ വിഹാർ എന്നീ 15 സ്റ്റേഷനുകളുണ്ട്.

ശിവ് വിഹാർ-ത്രിലോക് പുരി റൂട്ടിൽ മെട്രോയുടെ മറ്റ് പാതകളുമായി ബന്ധിക്കുന്ന മൂന്നു സ്റ്റേഷനുകൾ ഉണ്ട്, ആനന്ദ് വിഹാർ (ബ്ലൂ ലൈൻ), കർകർദൂമ (ബ്ലൂ ലൈൻ), വെൽകം (റെഡ് ലൈൻ) എന്നിവയാണിവ.

ഡൽഹി മെട്രോയുടെ ആകെ ദൈർഘ്യം ശിവ് വിഹാർ-ത്രിലോക് പുരി പാത കൂടി പ്രവർത്തനം ആരംഭിച്ചതോടെ 313.86 കിലോമീറ്ററായി വർധിച്ചു.

Tags:    
News Summary - Shiv Vihar-Trilokpuri Delhi Metro -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.