ന്യൂഡൽഹി: മധ്യപ്രദേശിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ശിവരാജ് സിങ് ചൗഹാൻ തന്നെ. നിയമസഭ തെരഞ്ഞെടുപ്പിൽ 200 സീറ്റും ലോക്സഭയിൽ 29 സീറ്റുമാണ് കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രിസഭ വികസിപ്പിക്കുേമ്പാൾ ചൗഹാനെ ഉൾപ്പെടുത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രിയും ദേശീയ പ്രസിഡൻറും അടക്കം ഇതിൽ അന്തിമ തീരുമാനം കൈക്കൊണ്ടത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ നയിക്കുന്നത് ആരെന്നതിൽ അവ്യക്തത ഉണ്ടാകുന്നത് വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണിത്. വെള്ളിയാഴ്ച പാർട്ടി പരിപാടിയിൽ പെങ്കടുക്കാനെത്തിയ ദേശീയ പ്രസിഡൻറ് അമിത് ഷാ കേന്ദ്ര നേതൃത്വത്തിെൻറ നിലപാട് വ്യക്തമാക്കി.
സംസ്ഥാനത്തെ മാധ്യമ എഡിറ്റർമാരുമായി നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയിൽ 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ശിവരാജ് സിങ് ചൗഹാെൻറ നേതൃത്വത്തിലാവും മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ ചൗഹാന് പൂർണ പിന്തുണയും പ്രഖ്യാപിച്ചു. കാലാവധി പൂർത്തിയാക്കിയ സംസ്ഥാന ബി.ജെ.പി പ്രസിഡൻറ് നന്ദകുമാർ സിങ്, ചൗഹാന് വീണ്ടും അവസരംനൽകുമോ എന്നതുസംബന്ധിച്ച് ഷാ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. മൂന്നുവർഷമാണ് പ്രസിഡൻറുമാരുടെ കാലാവധി.
തുടർച്ചയായ മൂന്നാംതവണയും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന ചൗഹാെൻറ നിലപാടുകളോട് കർഷക പ്രക്ഷോഭത്തോടെ സംസ്ഥാന ബി.ജെ.പിയിലെ പല മുതിർന്ന നേതാക്കൾക്കും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. മന്ദ്സൂറിലെ പൊലീസ് വെടിവെപ്പിൽ കർഷകർ കൊല്ലപ്പെട്ടതടക്കമുള്ള വിഷയങ്ങളുള്ളതിനാൽ ചൗഹാൻ തുടരില്ലെന്ന അഭ്യൂഹവും ശക്തമായിരുന്നു. തെൻറ തട്ടകം ഡൽഹിയിലേക്ക് മാറുന്നുവെന്ന റിപ്പോർട്ടുകൾ ചൗഹാനും തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.