ബാബരി കേസ്​ തള്ളിയാൽ കർസേവകർക്കുള്ള ആദരവാകുമെന്ന്​ ശിവസേന

മും​ബൈ: രാ​മ​ക്ഷേ​ത്ര​ത്തി​ന്​ ത​റ​ക്ക​ല്ലി​ടു​ന്ന​തി​നു​മു​മ്പേ ബാ​ബ​രി മ​സ്​​ജി​ദ്​ കേ​സ്​ സു​പ്രീം​കോ​ട​തി ത​ള്ളി​യാ​ൽ അ​ത്​ രാ​മ​ജ​ന്മ​ഭൂ​മി​ക്കു വേ​ണ്ടി ജീ​വ​ൻ ന​ൽ​കി​യ​വ​ർ​ക്കു​ള്ള യ​ഥാ​ർ​ഥ ആ​ദ​ര​വാ​കു​മെ​ന്ന്​ ശി​വ​സേ​ന മു​ഖ​പ​ത്രം ‘സാ​മ്​​ന’. 

ബാ​ബ​ർ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ആ​ളാ​ണെ​ന്ന്​ അം​ഗീ​ക​രി​ച്ച​തോ​ടെ ബാ​ബ​രി കേ​സി‍​െൻറ പ്ര​സ​ക്തി ഇ​ല്ലാ​താ​യി. രാ​മ​ക്ഷേ​ത്ര​ത്തി​ന്​ അ​നു​കൂ​ല​മാ​യി സു​പ്രീം കോ​ട​തി വി​ധി​ച്ചി​ട്ടും ബാ​ബ​രി കേ​സ്​ സി.​ബി.െ​എ അ​വ​സാ​നി​പ്പി​ച്ചി​ല്ല. രാ​മ​ക്ഷേ​ത്ര പ്ര​ക്ഷോ​ഭ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ എ​ൽ.​കെ. അ​ദ്വാ​നി ഇ​പ്പോ​ഴും ബാ​ബ​രി കേ​സി​ൽ പ്ര​തി​യാ​യി കോ​ട​തി ക​യ​റു​ന്നു.

ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ക്കു​മ്പോ​ൾ പ​ല ‘പ​ട​യാ​ളി​ക​ളു​ടെ’​യും മു​ഖം ഭ​യം​മൂ​ലം ക​റു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ശി​വ​സൈ​നി​ക​രാ​ണ്​ സ​ധൈ​ര്യം കൃ​ത്യം നി​ർ​വ​ഹി​ച്ച​െ​ത​ന്നും ബി.​ജെ.​പി നേ​താ​വ്​ സു​ന്ദ​ർ​സി​ങ്​ ഭ​ണ്ഡാ​രി​യെ ഉ​ദ്ധ​രി​ച്ച്​ ‘സാ​മ്​​ന’ അ​വ​കാ​ശ​പ്പെ​ട്ടു.

Tags:    
News Summary - shivsena about babri case -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.