മുംബൈ: ശിവസേനയുടെ പിന്തുണ സ്വീകരിക്കുന്നത് പാർട്ടിക്ക് വിനാശകരമാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സഞ്ജയ് ന ിരുപം. ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപവത്കരണത്തിനില്ലെന്ന് ബി.ജെ.പി ഗവർണറെ അറിയിച്ചിരുന്നു. കോൺഗ്രസിന്‍ റെയും ശിവസേനയുടെയും തീരുമാനമാണ് ഇനി നിർണായകം. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവ് ശിവസേന ബന്ധത്തെ വിമർശിച്ച് രംഗത്തെത്തിയത്.
കോൺഗ്രസ്-എൻ.സി.പി സർക്കാർ രൂപവത്കരണം സങ്കൽപം മാത്രമാണ്. അത് യാഥാർഥ്യമാകണമെങ്കിൽ ശിവസേനയുടെ പിന്തുണ വേണം. എന്നാൽ, ശിവസേനയുടെ പിന്തുണ സ്വീകരിക്കുന്നത് കോൺഗ്രസിന് വിനാശകരമാണ് -സഞ്ജയ് നിരുപം പറഞ്ഞു.
ശിവസേന സഖ്യം കോൺഗ്രസിന് അപകടകരമാണെന്ന് സഞ്ജയ് നിരുപം നേരത്തെയും പ്രഖ്യാപിച്ചിരുന്നു. ഒരു രാഷ്ട്രീയ സാഹചര്യത്തിലും ശിവസേനയെ സഖ്യകക്ഷിയാക്കുന്നത് ചിന്തിക്കരുതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ബി.ജെ.പി-ശിവസേന തെരഞ്ഞെടുപ്പ് സഖ്യത്തിന് സർക്കാർ രൂപവത്കരണത്തിൽ ഒത്തുതീർപ്പിലെത്താൻ സാധിക്കാതെ വന്നതോടെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടത്. കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന് സർക്കാർ രൂപവത്കരിക്കണമെങ്കിൽ ശിവസേനയുടെ പിന്തുണ കൂടിയേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.