ന്യൂഡൽഹി: നിരവധി ഭീകരാക്രമണങ്ങളിലൂടെ രാജ്യത്തിെൻറ ഉറക്കംകെടുത്തിയ മൗലാന മസ് ഉൗദ് അസ്ഹർ ഇന്ത്യയിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ലഭിച്ചത് പാക് മണ്ണിൽ തീവ് രവാദ സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ. ’94ൽ പിടിയില ായി ചെകിടത്ത് ആദ്യ പ്രഹരമേൽപിച്ചപ്പോൾ തന്നെ തത്ത പറയുംപോലെ തങ്ങളുടെ രഹസ്യപ്ര വർത്തനങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയതായി മസ്ഉൗദ് അസ്ഹറിെന നിരവധി തവണ ചോദ്യംചെയ്ത സിക്കിം മുൻ പൊലീസ് ഡയറക്ടർ ജനറൽ അവിനാശ് മോഹനനി വെളിപ്പെടുത്തി. ’99ൽ ഭീകരർ റാഞ്ചിയ ഇന്ത്യൻ എയർലൈൻസിെൻറ യാത്രവിമാനം മോചിപ്പിക്കുന്നതിനുവേണ്ടിയാണ് മസഉൗദിനെ അന്നത്തെ ബി.ജെ.പി സർക്കാർ മോചിപ്പിച്ചത്.
വ്യാജ പോർച്ചുഗീസ് പാസ്പോർട്ട് ഉപയോഗിച്ചാണ് മസ്ഉൗദ് അസ്ഹർ ഇന്ത്യയിലേക്ക് പ്രവേശിച്ചത്. ജയ്ശെ മുഹമ്മദ് രൂപവത്കരിച്ച് നിരവധി ആക്രമണങ്ങൾക്കാണ് പിന്നീട് നേതൃത്വം നൽകിയത്. പാർലമെൻറ്, പത്താൻകോട്ട് സൈനിക താവളം, ജമ്മുവിലെയും ഉറിയിലെയും സൈനിക ക്യാമ്പുകൾ തുടങ്ങി കഴിഞ്ഞദിവസം നടന്ന പുൽവാമ ആക്രമണത്തിെൻറവരെ സൂത്രധാരകനാണ് മസൂദ് അസ്ഹർ.
കസ്റ്റഡിയിലിരിക്കെ പാകിസ്താനിലെ തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്മെൻറിനെക്കുറിച്ചും െഎ.എസ്.െഎ പ്രവർത്തനങ്ങൾ സംബന്ധിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചിരുന്നതായി മോഹനനി വ്യക്തമാക്കി. ഹർകത്തുൽ മുജാഹിദീനും ഹർകത്തുൽ ജിഹാദെ ഇസ്ലാമിയും (ഹുജി) ഹർകത്തുൽ അൻസാറിലേക്ക് ലയിച്ചതിനെക്കുറിച്ച് മനസ്സിലായത് ഇയാളിലൂടെയാണ്. ‘െഎ.എസ്.െഎ എെൻറ പാകിസ്താനിലേക്കുള്ള തിരിച്ചുവരവ് ഉറപ്പാക്കും’ -ഒരിക്കൽ മസ്ഉൗദ് പറഞ്ഞു.
ഇത് അന്വർഥമാക്കും വിധം ഇയാളുടെ അറസ്റ്റിന് 10 മാസം പൂർത്തിയായപ്പോൾ ഡൽഹിയിൽ ചില വിദേശികളെ ഭീകരർ തട്ടിക്കൊണ്ടുപോയി അസ്ഹറിെൻറ മോചനത്തിന് വിലപേശിയെങ്കിലും പരാജയപ്പെട്ടു. ഇതിന് നേതൃത്വം നൽകിയ ഉമർ ശൈഖ് അറസ്റ്റിലായി. ’95ൽ കശ്മീരിൽ വീണ്ടും വിദേശികളെ തട്ടിക്കൊണ്ടുപോയി വിലപേശിയെങ്കിലും അസ്ഹറിെൻറ മോചനം നടന്നില്ല. ഒടുവിൽ ’99 ഡിസംബർ 31ന് ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയുള്ള ഭീകരരുടെ വിലപേശലിൽ അന്നത്തെ എൻ.ഡി.എ സർക്കാർ കൊടും ഭീകരരെന്ന് വിശേഷിപ്പിക്കപ്പെട്ട മസ്ഉൗദ് അസ്ഹർ, ഉമർ ശൈഖ്, മുശ്താഖ് അഹ്മദ് സർഗർ എന്നിവരെ മോചിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.