പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ ഷൂ വലിച്ചെറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒൗറംഗാബാദ് സ്വദേശി ചന്ദൻ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പട്നയിൽ ജെ.ഡി.യു യൂത്ത് വിഭാഗത്തിെൻറ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇൗ സമയം സദസ്സിലുണ്ടായിരുന്ന ചന്ദൻ കുമാർ ഷൂ വലിച്ചെറിയുകയായിരുന്നു.
സംഭവം നടന്ന ഉടൻ ജെ.ഡി.യു പ്രർത്തകർ ചന്ദൻ കുമാറിനെ സംഘം ചേർന്ന് മർദിച്ചു. പൊലീസ് എത്തിയാണ് ഇയാളെ മർദനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംവരണം കാരണം ഉയർന്ന ജാതിയിൽപ്പെട്ട തനിക്ക് ജോലി ലഭിക്കുന്നില്ലെന്നും സംവരണത്തോടുള്ള രോഷവും പ്രതിഷേധവുമാണ് ഷൂ എറിഞ്ഞതിലൂടെ താൻ പ്രകടിപ്പിച്ചതെന്നും ചന്ദൻ കുമാർ പൊലീസിൽ മൊഴി നൽകി.
ആദ്യമായല്ല നിതീഷ് കുമാറിനു നേരെ ഇത്തരം പ്രതിഷേധം നടക്കുന്നത്. 2016ൽ മുഖ്യമന്ത്രിക്കെതിരെ ഷൂ വലിച്ചെറിഞ്ഞതിന് പി.കെ. റായ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.