???????????????? ????????????????????? ??????????????????????? ?????????? ???? ????????????????? ?????? ???????? ???????? ?????????????????????

പകൽ നിയന്ത്രണം നീക്കിയിട്ടും കടകൾ തുറന്നില്ല

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​രി​ലെ മി​ക്ക​സ്ഥ​ല​ങ്ങ​ളി​ലും പ​ക​ൽ​സ​മ​യ​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​വ​രു​ത്തി​യി​ട്ടും ക​ട​ക​ൾ തു​റ​ന്നി​ല്ല. പൊ​തു വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. ക​ശ്​​മീ​രി​​​െൻറ പ്ര​ത്യേ​ക​പ​ദ​വി നീ​ക്കം​ചെ​യ്​​ത ആ​ഗ​സ്​​റ്റ്​ അ​ഞ്ചു​മു​ത​ൽ ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

സ്​​ഥി​തി​ഗ​തി​ക​ൾ മെ​ച്ച​പ്പെ​ട്ട​തി​നാ​ലാ​ണ്​ 92 പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്തി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചി​ല സ്​​ഥ​ല​ങ്ങ​ളി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഓ​​ട്ടോ​ക​ളും ഓ​ടു​ന്നു​ണ്ട്. ശ്രീ​ന​ഗ​ർ ന​ഗ​ര​ത്തി​​ലെ ലാ​ൽ ചൗ​ക്ക്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഏ​താ​നും​ തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ മാ​ത്ര​മാ​ണു​ള്ള​ത്.

മി​ക്ക ഇ​ട​ങ്ങ​ളി​ലും ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും സു​ര​ക്ഷ​സേ​ന​യെ പി​ൻ​വ​ലി​ച്ചി​ട്ടി​​ല്ല. എ​ന്നാ​ൽ, മൊ​ബൈ​ൽ, ഇ​ൻ​റ​ർ​നെ​റ്റ്​ സ​ർ​വി​സു​ക​ളി​ലെ നി​യ​ന്ത്ര​ണം നീ​ക്കി​യി​ട്ടി​ല്ല.

Tags:    
News Summary - shops not open in kashmir -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.