പകൽ നിയന്ത്രണം നീക്കിയിട്ടും കടകൾ തുറന്നില്ല
text_fieldsശ്രീനഗർ: കശ്മീരിലെ മിക്കസ്ഥലങ്ങളിലും പകൽസമയത്തെ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയിട്ടും കടകൾ തുറന്നില്ല. പൊതു വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കശ്മീരിെൻറ പ്രത്യേകപദവി നീക്കംചെയ്ത ആഗസ്റ്റ് അഞ്ചുമുതൽ കടകൾ അടഞ്ഞുകിടക്കുകയാണ്.
സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനാലാണ് 92 പൊലീസ് സ്റ്റേഷൻ പരിധികളിലെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതെന്ന് അധികൃതർ പറഞ്ഞു. ചില സ്ഥലങ്ങളിൽ സ്വകാര്യ വാഹനങ്ങളും ഓട്ടോകളും ഓടുന്നുണ്ട്. ശ്രീനഗർ നഗരത്തിലെ ലാൽ ചൗക്ക് ഉൾപ്പെടെയുള്ള ചില ഭാഗങ്ങളിൽ ഏതാനും തെരുവുകച്ചവടക്കാർ മാത്രമാണുള്ളത്.
മിക്ക ഇടങ്ങളിലും ബാരിക്കേഡുകൾ നീക്കിയിട്ടുണ്ടെങ്കിലും സുരക്ഷസേനയെ പിൻവലിച്ചിട്ടില്ല. എന്നാൽ, മൊബൈൽ, ഇൻറർനെറ്റ് സർവിസുകളിലെ നിയന്ത്രണം നീക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.