ന്യൂഡൽഹി: ജമ്മു-കശ്മീരിൽ കനത്ത ആക്രമണം നടത്തുെമന്ന അൽഖാഇദയുടെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്നും രാജ്യത് തിെൻറ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ ഇന്ത്യക്ക് കഴിവുണ്ടെന്നും വിദേശകാര്യ മന്ത്രാലയം. കശ്മീരിൽ ഇന്ത്യൻ സേനക്ക് പരമാവധി തിരിച്ചടി നൽകണമെന്നും ആൾനാശവും ഉപകരണനാശവും ഉറപ്പാക്കണമെന്നും ആഹ്വാനം ചെയ്ത് ഭീകരസംഘടനയുടെ തലവൻ അയ്മൻ അൽസവാഹിരിയുടെ പേരിൽ കഴിഞ്ഞദിവസം വിഡിയോ പുറത്തുവന്നിരുന്നു.
ഇതിനുള്ള പ്രതികരണമായാണ്, ഇത്തരം ഭീഷണികൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും അത് കാര്യമായി എടുക്കേണ്ടതിെല്ലന്നാണ് കരുതുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ന്യൂഡൽഹിയിൽ പറഞ്ഞത്. ‘‘അൽഖാഇദയെ ഭീകര സംഘടനയായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതാണ്. അതിെൻറ തലവൻ അന്താരാഷ്ട്ര ഭീകരനുമാണ്. രാജ്യത്തെ കാക്കാൻ നമ്മുടെ സുരക്ഷ സേനക്കറിയാം’’ -വക്താവ് പറഞ്ഞു. അമേരിക്കയുടെ പാവയായ പാകിസ്താെൻറ കെണിയിൽ വീഴരുതെന്നും കശ്മീരിലെ ഭീകരരോട് സവാഹിരി ആഹ്വാനം െചയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.