ഗോഡ്സെയുടെ പ്രതിമ; ഹിന്ദു മഹാസഭക്ക് കാരണം കാണിക്കൽ നോട്ടീസ്

ഗ്വാളിയോർ: ഭോപ്പാലിലെ ഹിന്ദു മഹാസഭയുടെ ഒാഫീസിൽ നാഥുറാം ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചതിന് ജില്ലാ ഭരണകൂടം കാരണം കാണിക്കൽ നോട്ടീസയച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ശിവരാജ് സിങാണ് പ്രതിമ സ്ഥാപിച്ചത് സംബന്ധിച്ച് സംഘടനയുടെ വൈസ് പ്രസിഡന്‍റ്  ജയ് വീർ ഭരത്വാജിന് കാരണം കാണിക്കൽ നോട്ടീസയച്ചത്. അനുവാദമില്ലാതെ പ്രതിമ സ്ഥാപിക്കുകയും പൂജകൾ നടത്തി ക്ഷേത്രമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി നോട്ടീസിൽ പറയുന്നു. ‍

ക്ഷേത്ര പ്രഖ്യാപനം സംബന്ധിച്ച് 2001ൽ പുറത്തിറക്കിയ നിയമത്തിന് വിരുദ്ധമായാണ് ഇൗ പ്രവർത്തികളെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. അഞ്ച് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ പ്രതിമ പൊളിച്ചു മാറ്റുന്ന നടപടികളിലേക്ക് നീങ്ങുമെന്നും എ.ഡി.എം നോട്ടീസിൽ പറയുന്നു.

എന്നാൽ, പ്രതിമ സ്ഥാപിച്ചതിൽ നിയമലംഘനങ്ങളൊന്നും തന്നെ ഇല്ലെന്നും സ്വന്തം സ്ഥലത്ത് എന്തും ചെയ്യാൻ അനുവാദമുണ്ടെന്നും താൻ നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും സംഘടനാ വൈസ് പ്രസിഡന്‍റ് ജയ് വീർ ഭരത്വാജ് പറഞ്ഞു. നോട്ടീസിന് താമസിയാതെ  മറുപടി നൽകുമെന്നും ഭരത്വാജ് വ്യക്തമാക്കി. നാഥുറാം ഗോഡ്സെക്കായി ക്ഷേത്രം നിർമിക്കാൻ സ്ഥലം വേണമെന്ന് നേരത്തെ ഹിന്ദു മഹാസഭ ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം തങ്ങൾ അധികാരത്തിൽ തിരികെ എത്തിയാൽ ഏത് തരത്തിലുള്ള ഗോഡ്സെ പ്രതിമയും തകർക്കുമെന്ന് കോൺഗ്രസ് നേതാവ് മനക്ക് അഗർവാൾ പറഞ്ഞു.  

Tags:    
News Summary - Show-cause Notice to Hindu Mahasabha Over Nathuram Godse Statue Gwalior's additional district magis- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.