എല്ലാവരേയും സ്വാഗതം ചെയ്യുന്ന ഒരു രാജ്യത്തെ കാണിച്ചുതരൂ; സി.എ.എ വിമർശകരോട് മന്ത്രി ജയ്ശങ്കർ

ന്യൂഡൽഹി: എല്ലാവരേയും ഒരുപോലെ സ്വാഗതം ചെയ്യുന്ന ഒരു രാഷ്ട്രവും ലോകത്ത് ഇല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. സി.എ.എക്ക് എതിരായ കേസില്‍ കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമീഷന്‍ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.

രാജ്യമില്ലാത്ത ജനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നതിലൂടെ ഞങ്ങൾ ശ്രമിച്ചത്. അത് അഭിനന്ദിക്കപ്പെടേണ്ട കാര്യമാണ്. സ്വന്തം രാജ്യത്തെ പൗരന്മാരെ ബാധിക്കാത്ത വിധത്തിലാണ് ഞങ്ങൾ അത് ചെയ്തത്.

പൗരത്വവുമായി ബന്ധപ്പെട്ട് എല്ലാവർക്കും ഓരോ സാഹചര്യവും മാനദണ്ഡങ്ങളും ഉണ്ടാകും. എല്ലാവരേയും ഒരേപോലെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്ന ഒരു രാജ്യത്തെ നിങ്ങൾ കാണിക്കൂ. ഒരു രാജ്യത്തിനും അങ്ങനെ പറയാനാവില്ല -ജയ്ശങ്കർ പറഞ്ഞു.

Tags:    
News Summary - Show Me a Country That Welcomes Everyone: Jaishankar Hits Back at Criticism Over Citizenship Law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.