ന്യൂഡൽഹി: പെൺസുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളായി വെട്ടിനുറുക്കിയ കേസിലെ പ്രതി അഫ്താബ് പൂനാവാലയെ കൊണ്ടുപോയ പൊലീസ് വാഹനത്തിന് നേരെ ആക്രമണം. നാർക്കോ പരിശോധനക്കായി രോഹിണിയിലെ ഫൊറൻസിക് ലാബിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ഹിന്ദു സേന പ്രവർത്തർ എന്ന് അവകാശപ്പെടുന്ന പതിനഞ്ചോളം പേർ വാളുമായി ആക്രമണം നടത്തിയത്. ഇവർ പൊലീസ് വാനിന്റെ വാതിൽ വലിച്ച് തുറന്ന് അഫ്താബിനെ ആക്രമിക്കാൻ ശ്രമിച്ചു. സംഘത്തെ പിന്തിരിപ്പിക്കാൻ പൊലീസിന് ആകാശത്തേക്ക് വെടിവെക്കേണ്ടി വന്നു. വാൾ കൊണ്ട് വാഹനത്തിൽ വെട്ടിയ സംഘത്തിൽനിന്ന് പൊലീസ് ആയുധങ്ങൾ പിടിച്ചെടുത്തു.
മേയ് 18നാണ് 28കാരനായ പൂനാവാല 27കാരിയായ ശ്രദ്ധ വാൽക്കറെ ഛതർപുർ പഹാഡിയിലെ ഫ്ലാറ്റിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചത്. മൃതദേഹം വെട്ടാൻ അഫ്താബ് ഉപയോഗിച്ച ആയുധങ്ങളിലൊന്ന് ഇന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഒന്നിലധികം ആയുധങ്ങൾ ഉപയോഗിച്ചതായാണ് പൊലീസിന്റെ നിഗമനം. മൃതദേഹം വെട്ടുന്നതിന് മുമ്പ് ശ്രദ്ധയുടെ മോതിരം അഴിച്ചുമാറ്റിയ അഫ്താബ് ഇത് താനുമായി പ്രണയത്തിലായ മറ്റൊരു സ്ത്രീക്ക് നൽകിയെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.