ന്യൂഡൽഹി: കേരളത്തിലെ മുതിർന്ന സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും പ്രതികളായ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സി.ബി.ഐ സുപ്രീംകോടതിക്ക് കൈമാറി. മുദ്രെവച്ച കവറില്‍ സി.ബി.ഐ സമർപ്പിച്ച റിപ്പോര്‍ട്ടിെൻറ പകര്‍പ്പ് കേരളം ആവശ്യപ്പെെട്ടങ്കിലും തങ്ങള്‍ പരിശോധിച്ച ശേഷമേ കൈമാറാനാകൂ എന്ന് ജസ്റ്റിസ് കുര്യന് ജോസഫ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
സി.പി.എം നേതാക്കളായ പ്രതികളുടെ ഹരജി പരിഗണനക്കെടുത്തപ്പോഴാണ് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകന് ഹരേന്‍ പി. റാവല്‍ സി.ബി.ഐ റിപ്പോര്‍ട്ടിെൻറ പകര്‍പ്പ് ആവശ്യപ്പെട്ടത്. ഉള്ളടക്കം ജഡ്ജിമാര്‍ പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ കൈമാറാമെന്നും മേയ് രണ്ടാം വാരം കേസ് പരിഗണിക്കുമ്പോള്‍ തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി പ്രതികരിച്ചു. ഷുക്കൂര്‍ വധക്കേസ് അന്വേഷണം സി.ബിഐക്ക് കൈമാറിയ ഹൈകോടതി വിധിക്കെതിരെ പ്രതികളായ പി. ജയരാജനും കെ. പ്രകാശനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
യൂത്ത് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ അബ്ദുൽ ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട കേസ് സി.ബി.ഐക്ക് വിടുന്നതാണ് ഉചിതമെന്ന് മുൻ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ സർക്കാറിനെ അറിയിച്ചിരുെന്നങ്കിലും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തില്ല. അപ്പോഴേക്കും സംസ്ഥാന പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. അതിനിടയിലാണ് സി.ബി.െഎ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിടുന്നത്. അതോടെ, സംസ്ഥാന പൊലീസ് കുറ്റപത്രം നല്കിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന വാദവുമായി പി. ജയരാജനും കെ. പ്രകാശനും സുപ്രീംകോടതിയിലെത്തുകയായിരുന്നു. മുതിർന്ന അഭിഭാഷകെൻറ അസൗകര്യം പരിഗണിച്ച് കേസ് പരിഗണിക്കുന്നത് നീട്ടിവെക്കാൻ ഷുക്കൂറിെൻറ ഉമ്മയുടെ അഭിഭാഷകന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.