ലഖ്നോ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്നും ഏകസിവിൽ കോഡ് നടപ്പാക്കണമെന ്നും ആവശ്യപ്പെട്ടുവരാറുള്ള ഉത്തർപ്രദേശ് ശിയാ സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ വസ ീം റിസ്വി പുതിയ വിവാദവുമായി രംഗത്ത്.
മുസ്ലിം കുട്ടികെള െഎ.എസ് സ്വാധീനത്തിൽനിന്ന്് രക്ഷിക്കാൻ രാജ്യത്ത് പ്രൈമറി മദ്റസകൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് റിസ്വി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ‘‘ഏതൊരു ആശയപദ്ധതിക്കും അടിത്തറ ഉണ്ടാക്കാൻ ചെറിയ കുട്ടികളെ സ്വാധീനിക്കുന്നതിലൂെട സാധിക്കും. ലോകമാകെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ െഎ.എസ് ആധിപത്യം സ്ഥാപിക്കുന്ന സമയം കൂടിയാണിത്. അതുകൊണ്ട്, പ്രൈമറി മദ്റസകൾ അടച്ചുപൂട്ടണം.
അല്ലെങ്കിൽ 15 വർഷത്തിനുള്ളിൽ രാജ്യത്തെ ജനസംഖ്യയുടെ പകുതിയും െഎ.എസ് അനുഭാവികളായി മാറും. കുട്ടികൾക്ക് മദ്റസയിൽ പഠിക്കണം എന്നുണ്ടെങ്കിൽ അവരുെട ഹൈസ്കൂൾ കാലം കഴിഞ്ഞ് ആവാം’’ -റിസ്വി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ചെറുപ്രായത്തിൽതന്നെ മദ്റസയിൽ ചേർക്കപ്പെടുന്ന കുട്ടികൾക്ക് മറ്റു മതാനുയായികളായ കുട്ടികളുമായി ഇടപഴകാൻ അവസരമില്ലാതാവുന്നുവെന്നും ഇദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.