പട്ന: ഒരു മെയ്യാണെങ്കിലും സബയും ഫറായും ഒടുവിൽ രണ്ടു വോട്ടു ചെയ്തു. ഒറ്റ ശരീരമാണെ ന്ന് പറഞ്ഞ് ഒറ്റ തിരിച്ചറിയൽ കാർഡും ഒറ്റവോട്ടും എന്നത് ഇത്തവണ ഉണ്ടായില്ല. തലകൾ തമ്മിൽ ഒട്ടിച്ചേർന്ന പട്നയിൽനിന്നുള്ള സയാമീസ് ഇരട്ടകളായ ഇൗ ഇരുപത്തിമൂന്നുക ാരികൾ രണ്ടു വോട്ടർമാരായിതന്നെയാണ് ഞായറാഴ്ച പട്നയിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
2015ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കന്നി വോട്ട് ചെയ്ത ഇവർക്ക് അന്ന് ഒരു വോട്ടു മാത്രം ചെയ്യാനാണ് അനുമതി ഉണ്ടായിരുന്നത്. ഒറ്റ തിരിച്ചറിയൽ കാർഡിലാണ് രണ്ടു പേരുടെയും ഫോേട്ടായും വിവരങ്ങളും രേഖപ്പെടുത്തിയിരുന്നത് എന്നതിനാലായിരുന്നു ഇത്. എന്നാൽ, ഇത്തവണ തെരഞ്ഞെടുപ്പ് കമീഷൻ ഇരുവർക്കും രണ്ടു തിരിച്ചറിയൽ കാർഡുകൾ നൽകി.
‘‘വികസനത്തിനുവേണ്ടിയാണ് ഞങ്ങൾ വോട്ടു ചെയ്തത്. കൂട്ടത്തോടെ വന്ന് സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർഥിക്കുകയാണ്’’ -പട്ന സാഹിബ് മണ്ഡലത്തിലെ സമാൻപുര പ്രദേശത്തെ ബൂത്തിൽ വോട്ടുചെയ്ത് പുറത്തുവന്ന സബയും ഫറായും മാധ്യമങ്ങളോടു പറഞ്ഞു. പ്രകൃതി ഇരുവരെയും ഇൗ രൂപത്തിൽ സൃഷ്ടിച്ചതാണെങ്കിലും രണ്ടുപേർക്കും സ്വന്തം വ്യക്തിത്വവും അഭിരുചിയും ഉള്ളതിനാൽ ഇവരെ രണ്ടു വോട്ടർമാരായി കാണുന്നതായി ജില്ല മജിസ്ട്രേറ്റ് കുമാർ രവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.